Latest News

കഥകളി ആചാര്യൻ പറശ്ശിനി കുഞ്ഞിരാമൻ നായർ അന്തരിച്ചു

തളിപ്പറമ്പ്: കഥകളി ആചാര്യനും കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാര ജേതാവുമായ പറശ്ശിനി കുഞ്ഞിരാമൻ നായർ (86) അന്തരിച്ചു. പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളിയോഗത്തിലെ പ്രധാന നടനായിരുന്നു.[www.malabarflash.com]

നിരവധി വേഷങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച അദ്ദേഹം തളിപ്പറമ്പ് ആസ്ഥാനമായി കഥകളി സംഘത്തിന് നേതൃത്വം നൽകിയിരുന്നു.

സംസ്കാരം ബുധനാഴ്ച 10 ന് കണിച്ചേരി പൊതുശ്മ്ശാനത്തിൽ. ഭാര്യ: പരേതയായ മേമടത്തിൽ ലക്ഷ്മി. മക്കൾ: രാമചന്ദ്രൻ, ശൈലജ, ഷൈമ, ഷീജ ,രാജേഷ്. മരുമക്കൾ: ബീന, നാരായണൻ, ബാലകൃഷ്ണൻ, പ്രസീത, പരേതനായ പ്രകാശൻ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.