Latest News

സനല്‍ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനൽ കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഡി.വൈ.എസ്​.പി ഹരികുമാർ മരിച്ച നിലയില്‍. കല്ലമ്പലത്തെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ ഹരികുമാറി​​​​​ന്റെ  മൃതദേഹം കണ്ടെത്തിയത്​.[www.malabarflash.com]

ഡി.വൈ.എസ്.പിയുടെ മുൻകൂർ ജാമ്യഹരജി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കെ മരണവാർത്ത പുറത്തുവന്നത്. സനൽ കൊലക്കേസിൽ നീതി തേടി സനൽ കുമാറിന്‍റെ ഭാര്യ വിജി ഉപവാസം രാവിലെ ആരംഭിച്ചിരുന്നു. സനൽകുമാർ കൊല്ലപ്പെട്ട നെ​യ്യാ​റ്റി​ൻ​ക​ര കൊ​ട​ങ്ങാ​വി​ള​യി​ലാണ് ഏകദിന ഉപവാസം നടത്തുന്നത്.

കടന്നു കളഞ്ഞ മുഖ്യപ്രതി ഡിവൈ.എസ്.പി ഹരികുമാറിനെ അറസ്റ്റ് ചെയ്യാത്തതിൽ ഭാര്യ വിജിയും കുടുംബാംഗങ്ങളും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി നേരത്തെ രംഗത്തു വന്നിരുന്നു. ഇതേതുടർന്ന് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല ക്രൈംബ്രാഞ്ച് എസ്.​പി കെ.എം. ആൻറണിയിൽ നിന്ന്​ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന് കൈമാറി.

അതേസമയം, ഡിവൈ.എസ്.പി ഹരികുമാറിന് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയവരെ ഞായറാഴ്ച ക്രൈംബ്രാഞ്ച് സംഘം അറസ്​റ്റ്​ ചെയ്തിരുന്നു. സുഹൃത്തും തൃക്കരിപ്പൂരിലെ ലോഡ്ജ് ഉടമയുമായ സതീഷ്കുമാർ, ഹരികുമാറിനൊപ്പം രക്ഷപ്പെട്ട ജ്വല്ലറി ഉടമ ബിനുവി​ന്‍റെ മകൻ അനൂപ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.