വാഷിങ്ടണ്‍: ഇത്തവണത്തെ യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിന് ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എവുതിച്ചേര്ക്കാവുന്ന ചില നേട്ടങ്ങളുണ്ട്. കോണ്‍ഗ്രസിലെ ആദ്യമുസ്ലിം പെണ്‍സാന്നിധ്യമായി രണ്ടു പേര് എത്തുന്നുവെന്നതാണ് അത്.[www.malabarflash.com]
ഫലസ്തീന്- അമേരിക്കനായ റാഷിദ തുലൈബും സൊമാലി അമേരിക്കന്‍ ആയ ഇല്‍ഹാന്‍ ഉമറുമാണ് കോണ്‍ഗ്രസില്‍ ഇടം നേടിയത്. ഡമോക്രാറ്റിക് സ്ഥാനാര്‍ഥികളായാണ് ഇരുവരും ജയിച്ചു കയറിയത്. റാഷിദ മിഷിഗനിലും ഇല്‍ഹാന്‍ മിനസോട്ട സംസ്ഥാനത്തുമാണ് മത്സരിച്ചത്.രാജ്യത്ത് ശക്തമായ മുസ്ലിം വിരുദ്ധത അലയടിക്കുമ്പോഴാണ് ഈ ജയം.
യു.എസിലെ ഡെട്രോയിറ്റിലായിരുന്നു റാഷിദയുടെ ജനനം. ഫലസ്തീന് അഭയാര്‍ഥികളായിരുന്നു ഇവരുടെ മാതാപിതാക്കള്‍. 2008ല്‍ മിഷിഗന്‍ ലെഡിസ്ലേറ്റില് ജയിച്ചാണ് റാഷിദ രംഗത്തിറങ്ങിയത്. ആരോഗ്യമേഖലയിലുള്പെടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച ട്രംപിന്റെ നടപടികള്‍ക്കെതിരായിരുന്നു ഈ 42കാരിയുടെ പോരാട്ടം.
പതിനാലാം വയസ്സില്‍ യു.എസില്‍ കുടിയേറിയതാണ് ഇല്‍ഹാന്‍. സൊമാലിയയിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നായിരുന്നു കുടിയേറ്റം. ഡമോക്രാറ്റിന്റെ പ്രാദേശിക കര്‍ഷക സംഘത്തിലൂചടെയാണ് ഇല്‍ഹാന്‍ രാഷ്ട്രീയ രംഗത്തെത്തിയത്.
ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന ഇത്തവണത്തെ ഇടക്കാല തെരഞ്ഞടുപ്പിന് വേറെയും പ്രത്യേകതകളുണ്ട്. ഇന്ത്യന്‍ വംശജരായ എണ്‍പതോളം പേരാണ് മത്സരരംഗത്തുള്ളത്. ഇന്ത്യന്‍ വംശജരുള്‍പ്പെടെ 220 ഏഷ്യന്‍ സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും ഡമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റിലാണു മല്‍സരിക്കുന്നത്.

No comments:
Post a Comment