ദേളി: ദേളി ജാമിഅ സഅദിയ്യ അറബിയ്യയുടെ ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് കാമ്പയിന് തുടക്കം കുറിച്ച് സ്വാഗത സംഘം ചെയര്‍മാന്‍ ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര പതാക ഉയര്‍ത്തി.[www.malabarflash.com]
നേരത്തെ നടന്ന നൂറല്‍ ഉലമാ മഖ്ബറ സിയാറത്തിന് സയ്യിദ് ഹിബതുല്ല അല്‍ ബുഖാരി നേതൃത്വം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്ല ഹാജി കളനാട്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, നാസര്‍ ബന്താട്, അബ്ദുല്‍ റഹ് മാന്‍ കല്ലായി, സത്താര്‍ ചെമ്പരിക്ക, ഹനീഫ് അനീസ്, അബ്ദുല്ല സഅദി ദേളി, അഹ് മദ് ബെണ്ടിച്ചാല്‍, ഷറഫുദ്ധീന്‍ സഅദി, അബ്ദുല്ല സഅദി ചിയ്യൂര്‍, കെ എസ് മുഹമ്മദ് മുസ്ഥഫ, ഇബ്രാഹിം സഅദി വിട്ടല്‍, ഹമീദ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.
വൈകീട്ട് 4 മണിക്ക് മേല്‍പറമ്പില്‍ നിന്ന് കളനാടിലേക്ക് വിളമ്പര ഘോഷ യാത്ര നടക്കും. തുടര്‍ന്ന് നടക്കുന്ന മീലാദ് കോണ്‍ഫറന്‍സില്‍ റാഷിദ് ബുഖാരി കുറ്റ്യാടി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും. സയ്യിദ് ഇസ് മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങല്‍ കല്ലകട്ട, സയ്യിദ് ത്വാഹാ ബാഫഖി കുമ്പോല്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് കെ പി എസ് ബേക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ സഅദി, സയ്യിദ് യു പി എസ് തങ്ങള്‍, സയ്യിദ് ആലൂര്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി തങ്ങള്‍, സയ്യിദ് ഹിബത്തുള്ള അല്‍ ബുഖാരി, ബേക്കല്‍ ഇബ്‌റാഹിം മുസ് ലിയാര്‍, എ പി അബ്ദുള്ള മുസ്‌ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹൂസൈന്‍ സഅദി കെ സി റോഡ്, മാഹിന്‍ ഹാജി കല്ലട്ര, ഹകീം ഹാജി കളനാട് തുടങ്ങിയവര്‍ പ്രസംഗിക്കും.
No comments:
Post a Comment