കോഴിക്കോട്: ശബരിമലയിലെ സമരം ബി.ജെ.പി ആസൂത്രണം ചെയ്തതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട് യുവമോര്‍ച്ചാ യോഗത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഈ പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.[www.malabarflash.com]
തുലാമാസ പൂജയ്ക്കിടെ സ്ത്രീകള്‍ സന്നിധാനത്തിന് അടുത്തെത്തിയപ്പോള്‍ തന്ത്രി തന്നെ വിളിച്ചിരുന്നതായും സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചിടാനുള്ള നീക്കം താനുമായി ആലോചിച്ചാണെന്നും ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ പറയുന്നുണ്ട്.
നട അടക്കുന്നത് കോടതിയലക്ഷ്യമാകില്ലേ എന്ന് തന്ത്രി ചോദിച്ചതായും അദ്ദേഹം പറഞ്ഞു.
നട അടച്ചിട്ടാല്‍ കോടതിയലക്ഷ്യമാകില്ലേ എന്നായിരുന്നു തന്ത്രി ചോദിച്ചത്. എന്നാല്‍ ഒരിക്കലും ഒറ്റയ്ക്കാകില്ലെന്നും പതിനായിരങ്ങള്‍ ഒപ്പമുണ്ടാകുമെന്നും ഉറപ്പുനല്‍കി. ഇനി അവശേഷിക്കുക നമ്മളും എതിരാളിയായ ഭരണപക്ഷ പാര്‍ട്ടിയും മാത്രമായിരിക്കും
ശബരിമല പ്രശ്നം നമുക്കൊരു സുവര്‍ണാവസരമാണ്. നമ്മള് ഒരു അജണ്ട മുന്നോട്ടുവെച്ചു. ആ അജണ്ടയ്ക്ക് പിന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞുവെന്നും ശ്രീധരന്‍പിള്ള പ്രസംഗത്തില്‍ തുറന്നുപറയുന്നുണ്ട്
ശബരിമലയിലെ സമരം ബി.ജെ.പിയാണ് ആസൂത്രണം ചെയ്തത്. നമ്മുടെ ജനറല്‍ സെക്രട്ടറിമാര്‍ അത് വിജയകരമായി നടപ്പിലാക്കി. ഐ.ജി. ശ്രീജിത്ത് രണ്ട് സ്ത്രീകളുമായി ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകരാണ് തടഞ്ഞത്- ശ്രീധരന്‍പിള്ള യോഗത്തില്‍ പറഞ്ഞു.

No comments:
Post a Comment