ഷാർജ: മൈസലൂൺ ഏരിയയിൽ വില്ലയ്ക്ക് തീ പിടിച്ച് രണ്ടു പേർ മരിച്ചു. കനത്ത പുക ശ്വസിച്ച് അവശനിലയിലായ യുവതിയേയും കുട്ടിയേയും കുവൈത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരുക്കേറ്റ മൂന്നു പേർ ആശുപത്രിയിൽ ചികിത്സയിലാണ്.[www.malabarflash.com]
തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവമെന്ന് ഷാർജ സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു. ഏഷ്യൻ വനിതയും അവരുടെ മകളുമാണ് മരിച്ചത്.
25 ലേറെ പേർ ഇൗ വില്ലയിൽ അനധികൃതമായി താമസിച്ചുവരികയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. സംനാൻ, മിനാ അഗ്നിശമന സേനാ വിഭാഗം ഉടൻ സ്ഥലത്തെത്തി തീ അടുത്ത വില്ലകളിലേയ്ക്ക് പടരാതെ നിയന്ത്രണ വിധേയമാക്കി.

No comments:
Post a Comment