Latest News

ദൈവത്തിന്‍റെ വിധി നടപ്പായെന്ന് സനലിന്‍റെ ഭാര്യ

തിരുവനന്തപുരം: ദൈവത്തിന്‍റെ വിധി നടപ്പായെന്നും തനിക്ക് മറ്റൊന്നും പറയാനില്ലെന്നും സനലിന്‍റെ ഭാര്യ വിജി പ്രതികരിച്ചു. ഡിവൈഎസ്പി ഹരികുമാറിന്‍റെ മരണം സംബന്ധിച്ച വാർത്തയോടായിരുന്നു അവരുടെ പ്രതികരണം.[www.malabarflash.com]

ഹരികുമാറിന്‍റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് സനൽ മരിച്ച സ്ഥലത്ത് വിജിയും ബന്ധുക്കളും നാട്ടുകാരും രാവിലെ ഉപവാസ സമരം തുടങ്ങിയിരുന്നു. സമരം തുടങ്ങി അല്പ സമയത്തിനുള്ളിലാണ് ഡിവൈഎസ്പി ജീവനൊടുക്കിയ വാർത്ത എത്തിയത്. പിന്നാലെ വികാരാധീനയായ വിജി മാധ്യമങ്ങൾ മുന്നിൽ കണ്ണീരോടെയാണ് ദൈവത്തിന്‍റെ വിധി നടപ്പായെന്ന് പ്രതികരിച്ചത്.

ഡിവൈഎസ്പി മരിച്ചുവെന്ന വാർത്ത വന്നതിന് പിന്നാലെ ഉപവാസ സമരം അവസാനിപ്പിച്ചു. ഡിവൈഎസ്പിക്ക് ഇത്ര ദിവസം ഒളിവിൽ കഴിയാൻ അവസരമൊരുക്കിയവരെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.