കൊച്ചി: ഡിവൈഎഫ്‌ഐ നേതാവും തലശ്ശേരി എംഎല്‍എയുമായ എ എന്‍ ശംസീറിന്റെ ഭാര്യയ്ക്കു കണ്ണൂര്‍ സര്‍വകലാശാലയില്‍ കരാര്‍ നിയമനം നല്‍കിയത് ഹൈക്കോടതി റദ്ദാക്കി.[www.malabarflash.com]
കണ്ണൂര്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ അസി. പ്രഫസര്‍ തസ്തികയിലാണ് ശംസീറിന്റെ ഭാര്യ ഷഹലയെ നിയമിച്ചത്.
വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്ന് ഒമ്പതാം റാങ്കുകാരിയായ ഷഹലയ്ക്കു നിയമനം നല്‍കിയതിനെതിരേ ഒന്നാംറാങ്കുകാരിയായ ഡോ. എം പി ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോടും കണ്ണൂര്‍ സര്‍വകലാശാലയോടും ഹൈക്കോടതി വിശദീകരണം നേരത്തേ തേടിയിരുന്നു. ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിക്കുന്നുവെന്ന് വിജ്ഞാപനം നല്‍കിയ ശേഷം ശംസീറിന്റെ ഭാര്യയ്ക്ക് വേണ്ടി ഒബിസി മുസ്ലിം എന്നാക്കി തിരുത്തി എന്നായിരുന്നു പരാതി.
ഷഹലയുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഡോ. ബിന്ദുവിനെ നിയമിക്കണമെന്നും ഉത്തരവിട്ടു. സത്യം ജയിച്ചുവെന്നും അര്‍ഹതയുള്ള അവസരത്തിനു വേണ്ടിയാണ് നിയമപോരാട്ടം നടത്തിയതെന്നും ഡോ. എം പി ബിന്ദു പ്രതികരിച്ചു
No comments:
Post a Comment