ഉദുമ: എരോല്‍ അമ്പലത്തിങ്കാല്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്ര കളിയാട്ട ഉത്സവം 28 മുതല്‍ ഡിസംബര്‍ 5 വരെ വിവിധ പരിപാടികളോടെ നടക്കും.[www.malabarflash.com]
28ന് രാവിലെ 7 മണിക്ക് ഗണപതിഹോമം, വൈകിട്ട് 6ന് ശുദ്ധി, ഭണ്ഡാരം എഴുന്നള്ളിക്കല്‍, രാത്രി 7ന് തുടങ്ങല്‍, 8ന് സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് പി.ആര്‍.ശ്രിനാഥ് ക്ലാസെടുക്കും. 10ന് കുളിച്ചു തോറ്റം.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 11ന് വിഷ്ണുമൂര്‍ത്തി തെയ്യം, ഗുളികന്‍, രാത്രി 7ന് ഭജന, 8ന് കുളിച്ചു തോറ്റം. ഡിസംബര്‍ 4ന് രാത്രി 11.30ന് വെടിത്തറക്കാല്‍ ത്രംയംബകേശ്വര ഭജന മന്ദിരത്തില്‍ നിന്നുള്ള തിരുമുല്‍കാഴ്ച സമര്‍പ്പണം.
ഡിസംബര്‍ 5ന് ഉച്ചയ്ക്ക് അന്നദാനം, 3ന് ഗുളികന്‍, 7ന് വിളക്കിലരിയോടെ ഉത്സവം സമാപിക്കും.
No comments:
Post a Comment