കണ്ണൂര്‍: വ്യാപാരിയുടെ മുഖത്ത് മുളക് പൊടിയെറിഞ്ഞ് പണം തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.[www.malabarflash.com]
എളയാവൂര്‍ കോളനിയിലെ വിനീതിനെ(20)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി കട പൂട്ടി പോവുകയായിരുന്ന കാപ്പാട്ടെ പ്രതീപ്കുമാറിന്റെ മുഖത്ത് മുളക്‌പൊടി എറിഞ്ഞ ശേഷം കയ്യിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
പ്രദീപ്കുമാര്‍ ബഹളം കൂട്ടിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. പതിനായിരത്തില്‍പരം രൂപയടങ്ങിയ ബാഗാണ് പ്രതി തട്ടിപ്പറിച്ചത്. നേരത്തെ വധശ്രമക്കേസില്‍ ജയില്‍ശിക്ഷ അനുഭവച്ചയാളാണ് വിനീതെന്ന് പോലീസ് പറഞ്ഞു
No comments:
Post a Comment