തൃശൂർ: കോണ്ഗ്രസ് നേതാവ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കെഎസ്യു പ്രവർത്തക എഐസിസിക്കു പരാതി നല്കി. കെപിസിസി, ഡിസിസി നേതൃത്വങ്ങൾ ഒത്തുകളിക്കുന്നുവെന്നും നീതി വേണമെന്നും ആവശ്യപ്പെട്ടാണ് എഐസിസി പ്രസിഡന്റ് രാഹുൽഗാന്ധിക്കു പെണ്കുട്ടി കത്തയച്ചിരിക്കുന്നത്.[www.malabarflash.com]
നാട്ടിക നിയോജകമണ്ഡലത്തിൽ താമസിക്കുന്ന കെഎസ്യു പ്രവർത്തകയാണ് തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ കോണ്ഗ്രസ് നേതാവിനെതിരെ കെപിസിസിക്കു പരാതി നല്കിയിരുന്നത്.
ഒക്ടോബർ 13ന് കെപിസിസി ആസ്ഥാനത്തു പെണ്കുട്ടി നേരിട്ടെത്തി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുുടർന്നു പോലീസിൽ പരാതി നൽകി.
ഇതു വാർത്തയായപ്പോൾ കെപിസിസി ജനറൽ സെക്രട്ടറി പദ്മജ വേണുഗോപാൽ, വൈസ് പ്രസിഡന്റ് ലാലി വിൻസെന്റ് എന്നിവരടങ്ങുന്ന കമ്മീഷനെ നിയോഗിച്ചുവെങ്കിലും കോണ്ഗ്രസ് നേതാവിന് അനുകൂലമായാണ് ഇവർ സംസാരിച്ചതത്രെ. പോലീസിനു നല്കിയ പരാതിയിൽ പോക്സോ ചുമത്തി കേസെടുത്തിരുന്നു

No comments:
Post a Comment