കണ്ണൂര്‍: ഡോക്ടറുടെ വീട്ടില്‍ നിന്നും 60 പവന്‍ ആഭരണങ്ങള്‍ കളവ് നടത്തിയ സംഭവത്തില്‍ വീട്ടുവേലക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]
ബര്‍ണശ്ശേരി ആര്‍ട്ടിലറി റോഡിലെ ഡോക്ടര്‍ രാധാകൃഷ്ണന്‍ -പ്രമീള ദമ്പതികള്‍ താമസിക്കുന്ന അഞ്ജലിയില്‍ നിന്നാണ് കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 65 പവനോളം ആഭരണങ്ങള്‍ മോഷണം പോയത്. ഇവരുടെ പരാതിയിലാണ് വീട്ടുവേലക്കാരിയായ കൊറ്റാളിയിലെ റിന്‍ഷയെ (35) ടൗണ്‍ സി ഐ കസ്റ്റഡിയിലെടുത്തത്.
കളവുമായി ബന്ധപ്പെട്ട് യുവതിക്ക് പങ്കുണ്ടെന്നാണ് ചോദ്യംചെയ്യലില്‍ മനസ്സിലായതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ മാസം മുതല്‍ പലപ്പോഴായാണത്രെ വീട്ടില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ റിന്‍ഷ മോഷ്ടിച്ചത്. ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകവെ ആഭരണം നോക്കിയപ്പോഴാണ് നഷ്ടപ്പെട്ട കാര്യം മനസ്സിലായതെന്ന് പരാതിയില്‍ പറയുന്നു.
യുവതിയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഡോക്ടറായ റോഷന്റെ മാതാവായ പ്രമീളയാണ് പോലീസില്‍ പരാതി നല്‍കിയത്.
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഡോക്ടറായ റോഷന്റെ മാതാവായ പ്രമീളയാണ് പോലീസില്‍ പരാതി നല്‍കിയത്.
ഉദ്ദേശം 10 ലക്ഷം രൂപയുടെ ആഭരണമാണ് കളവ് നടത്തിയത്. കസ്റ്റഡിയിലെടുത്ത റിന്‍ഷയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നഗരത്തിലെ ജ്വല്ലറികളില്‍ വില്‍പന നടത്തിയ ആഭരണങ്ങള്‍ കണ്ടെടുക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment