ഖത്തർ: മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ പ്രവർത്തനം കേരളത്തിലെ ജനങ്ങൾക്ക് നല്ലവണ്ണം അറിയാമെന്നും ഷാജി വർഗ്ഗീയ വാദിയെന്ന് വിശേഷിപ്പിക്കുന്നവർ കേരളത്തിലെ ജനങ്ങളുടെ ചിന്താശക്തിയെ ചോദ്യം ചെയ്യുകയും അപമാനിക്കുകയും ചെയ്യുകയാണെന്ന് മുസ്ലിം ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ പ്രസ്താവിച്ചു.[www.malabarflash.com]
മതേതര ജനാധിപത്യ വിശ്വാസികൾക്ക് കരുത്ത് പകരാനും, ഭൂരിപക്ഷ - ന്യൂനപക്ഷ വർഗ്ഗീയതക്കും തീവ്രവാദത്തിനുമെതിരെ ശക്തമായ പോരാട്ടം നടത്തി കേരളത്തിലെ ജനങ്ങൾക്കിടയിൽ സ്വീകാര്യനായ കെ.എം.ഷാജി മതേതര കൂട്ടായ്മക്ക് വേണ്ടി ചെയ്ത സേവനം കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട് മറിച്ചുള്ള പ്രചരണം ജനങ്ങൾ അവജ്ജതയോടെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.
പി.ബി. അബ്ദുൽ റസ്സാഖ് എം.എൽ.എ.യുടെ ആകസ്മിക നിര്യാണത്തെ തുടർന്നു നടക്കുന്ന ഉപതെരഞ്ഞെടുപ്പിനെ ബി.ജെ.പി. ഭയപ്പെടുകയാണ്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പി. മഞ്ചേശ്വരം മണ്ഡലത്തിൽ ദയനീയമായി പരാജയപ്പെടുമെന്ന തിരിച്ചറിവാണ് ഇതിന് കാരണം, യു.ഡി.എഫ് മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് നേരിടാൻ സജ്ജമാണെന്നും അബ്ദുൽ റഹ്മാൻ കൂട്ടിചേർത്തു.
ഖത്തർ കെ.എം.സി.സി. കാസർകോട് മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കെ.എം.സി.സി പ്രസിഡന്റ് എസ് എ എം ബഷീർ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ പ്രസിഡന്റ് ഫൈസൽ ഫില്ലി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ശഫീഖ് ചെങ്കളം സ്വാഗതം ആശംസിച്ചു.പരിപാടിയിൽ സംസ്ഥാന, ജില്ലാ,മണ്ഡലം നേതാക്കൾക്ക് സ്നേഹാദരവും സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സര വിജയിക്കുള്ള സമ്മാന വിതരണവും നടന്നു.

No comments:
Post a Comment