ഉദുമ: ഭാര്യയ്‌ക്കൊപ്പം ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് തുരങ്കത്തിലേക്ക് തെറിച്ചുവീണ് മരിച്ചു. തൃശൂര്‍ തോയക്കാവ് വെങ്കിടങ്കിലെ അബ്ദുല്‍ ഖാദര്‍-ബാനു ദമ്പതികളുടെ മകന്‍ ഇ കെ മുഹമ്മദലി(24)യാണ് മരിച്ചത്. ഭാര്യ മുംബൈ സ്വദേശിനി താഹിറയ്‌ക്കൊപ്പം മുംബൈയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.[www.malabarflash.com]
തിങ്കളാഴ്ച രാത്രി 11.15 മണിയോടെയായിരുന്നു സംഭവം. കളനാട് റെയില്‍വേ തുരങ്കത്തിലേക്ക് വീണാണ് മരണം സംഭവിച്ചത്. നേത്രാവദി എക്‌സ്പ്രസിലെ യാത്രക്കാരായിരുന്നു ഇരുവരും. ഒരു വര്‍ഷം മുമ്പ് നവംബര്‍ മാസത്തിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. തൃശൂരിലെ വീട്ടില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.
ഭര്‍ത്താവിന്റെ മരണവിവരമറിയാതെ യാത്ര തുടര്‍ന്ന താഹിറ മംഗളൂരുവിലെത്തിയപ്പോഴാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന വിവരമറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ട്രെയിനില്‍ നിന്നും വീണ് മരിച്ചത് മുഹമ്മദലിയാണെന്ന് വ്യക്തമായത്. താഹിറ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. തൂവക്കാവ് സ്വദേശി അബ്ദുല്‍ ഖാദറിന്റെ മകനാണ് മുഹമ്മദലി.

No comments:
Post a Comment