അബുദാബി: യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ 785 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. തടവുകാർക്ക് വിധിച്ച പിഴസംഖ്യയും പ്രസിഡൻറ് ഏറ്റെടുത്തു.[www.malabarflash.com]
ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച് ഉത്തരവ് പ്രഖ്യാപിച്ചത്. തടവുകാർക്ക് പുതിയ ജീവിതാവസരം സൃഷ്ടിക്കുന്നതിനും അവരുടെ കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതിനും വേണ്ടിയാണ് പ്രസിഡൻറിന്റെ നടപടിയെന്ന് യു.എ.ഇ വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ട് ചെയ്തു.
ദേശീയദിനം, പെരുന്നാൾ ആഘോഷം തുടങ്ങിയ സന്ദർഭങ്ങളിൽ യു.എ.ഇ ഭരണാധികാരികൾ എല്ലാ വർഷവും തടവുകാരെ മോചിപ്പിപ്പിക്കാൻ നിർദേശിക്കാറുണ്ട്. തടവുകാരുടെ നല്ല നടപ്പ് മാനദണ്ഡമാക്കിയാണ് മോചനം. കഴിഞ്ഞ വർഷം ഇത്തരത്തിൽ രണ്ടായിരത്തോളം പേരെയാണ് മോചിപ്പിച്ചത്.
No comments:
Post a Comment