കുറവിലങ്ങാട്: ജനാല തുറക്കുന്നതിനിടയിൽ മൂന്നാംനിലയിലെ ജനാലയിലൂടെ പുറത്തേക്കു വീണു കോളജ് അധ്യാപകൻ മരിച്ചു. കുറവിലങ്ങാട് ദേവമാതാ കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ മുട്ടുചിറ കുഴിവേലിൽ ജോർജ് തോമസാണ് (ടോമി-45) മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണു സംഭവം. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലെത്തിയ ശേഷം ജനാലയുടെ പാളികൾ തള്ളിത്തുറക്കവേയാണ് അദ്ദേഹം ബാലൻസ് തെറ്റി വീണത്. ജനാലയ്ക്ക് അഴികളില്ലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.
കോളജിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ ആയിരങ്ങൾ ആദരാഞ്ജലിയർപ്പിച്ചു. കോളജ് മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥനാശുശ്രൂഷ നടത്തി. കെ.എം. മാണി എംഎൽഎ, ജോസ് കെ. മാണി എംപി, മോൻസ് ജോസഫ് എംഎൽഎ എന്നിവരടക്കം ഒട്ടേറെ പ്രമുഖരും നൂറുകണക്കിനു വിദ്യാർഥികളും പ്രിയ അധ്യാപകന് ആദരാഞ്ജലിയർപ്പിച്ചു.
കുവൈറ്റ് എയർവേയ്സ് റിട്ട. ഉദ്യോഗസ്ഥൻ കുഴിവേലിൽ ജോർജ് ജോസഫിന്റെയും ഇടമറ്റം പൊരിയത്ത് കുടുംബാംഗം മേരിയുടെയും മകനാണ് ജോർജ് തോമസ്.
ഭാര്യ സ്മിത . മക്കൾ: ദീപക് ജോർജ് തോമസ്, റോസ്മേരി തോമസ്, ക്രിസ് ആന്റണി തോമസ് (മൂവരും പാഴുത്തുരുത്ത് എസ്കെപിഎസ് സ്കൂൾ വിദ്യാർഥികൾ). ഏക സഹോദരൻ: ജോസ് ജോർജ് (മുംബൈ).

No comments:
Post a Comment