Latest News

സ്‌കൂൾ കുട്ടികളുടെ പഠനഭാരം കുറയ്‌ക്കുന്നു, ബാഗിന്റെയും ; ചെറിയ ക്ലാസിൽ ഹോം വർക്കില്ല

ന്യൂഡൽഹി: സ്‌കൂൾ വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്‌ക്കാൻ മാർഗ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. ഒന്ന്‌ രണ്ട്‌ ക്ലാസുകളിലെ കുട്ടികളെ ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാൽ മതിയെന്നാണ്‌ നിർദ്ദേശം.[www.malabarflash.com]

ഈ ക്ലാസിലെ കുട്ടികൾക്ക്‌ ഹോംവർക്ക്‌ നൽകുന്നതും വിലക്കി. മൂന്ന്‌ മുതൽ അഞ്ച്‌ വരെയുള്ള ക്ലാസുകളിൽ ഭാഷയും കണക്കും പരിസ്‌ഥിതി പഠനവും മാത്രം മതിയെന്നാണ്‌ നിർദ്ദേശം. 

സ്‌കൂൾ ബാഗിന്റെ ഭാഗിന്റെ ഭാരവും കുറച്ച്‌ നിജപ്പെടുത്തി. ഒന്ന്‌ രണ്ട്‌ ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം പരമാവധി ഒന്നരകിലോയാണ്‌. മൂന്ന്‌ മുതൽ അഞ്ച്‌ വരെയുള്ള ക്ലാസുകളിൽ മൂന്ന്‌ കിലോ വരെയാകാം. ആറ്‌ ‐ഏഴ്‌ ക്ലാസുകളിൽ നാലുകിലോയും എട്ട്‌‐ഒന്പത്‌ ക്ലാസുകളിൽ നാലര കിലോയുമാണ്‌ നിജപെടുത്തിയിട്ടുള്ളത്‌. പത്തിലെ വിദ്യാർത്ഥികൾക്ക്‌ അഞ്ചുകിലോ വരെയാകാം. 

മാർഗ നിർദ്ദേശങ്ങൾ ഉടനെ നടപ്പാക്കാൻ സംസ്‌ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തുടർ നടപടി സ്വീകരിക്കണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.