തിരുവനന്തപുരം: ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുമ്പോൾ അതിന്റെ രജിസ്ട്രേഷൻ മാറ്റേണ്ട ചുമതല വിൽക്കുന്നയാൾക്ക്. ഇതുവരെ വാങ്ങുന്നയാൾക്കായിരുന്നു ഇതിന്റെ ചുമതല.[www.malabarflash.com]
കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ ‘വാഹൻ’ എന്ന സോഫ്റ്റ്വേറിലേക്ക് മോട്ടോർവാഹനവകുപ്പ് ഓഫീസുകൾ മാറുന്നതോടെയാണ് പുതിയ രീതി നിലവിൽ വരുന്നത്.
വാഹനം വാങ്ങുന്നവർ ഉടമസ്ഥാവകാശം മാറ്റാൻ തയ്യാറാകാത്തതുകാരണമുള്ള ബുദ്ധിമുട്ടുകൾ ഇതിലൂടെ ഒഴിവാക്കാം. വാങ്ങുന്നയാൾ അപേക്ഷ നൽകിയില്ലെങ്കിൽ ഉടമസ്ഥാവകാശം പഴയ ഉടമയുടെ പേരിൽ തുടരും.
വാഹനം വാങ്ങുന്നവർ ഉടമസ്ഥാവകാശം മാറ്റാൻ തയ്യാറാകാത്തതുകാരണമുള്ള ബുദ്ധിമുട്ടുകൾ ഇതിലൂടെ ഒഴിവാക്കാം. വാങ്ങുന്നയാൾ അപേക്ഷ നൽകിയില്ലെങ്കിൽ ഉടമസ്ഥാവകാശം പഴയ ഉടമയുടെ പേരിൽ തുടരും.
ഇൻഷുറൻസില്ലാതെ അപകടത്തിൽപ്പെടുകയോ കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിക്കുകയോ ചെയ്താൽ പഴയഉടമ ഉത്തരവാദിത്വംവഹിക്കേണ്ടിവരും. നികുതികുടിശ്ശിക ഈടാക്കാൻ ഉടമയുടെ പേരിൽ റവന്യൂറിക്കവറിവരെ ഉണ്ടാകും.

No comments:
Post a Comment