അടിമാലി: പാറയിൽനിന്നു വീണ് മരിച്ചതെന്നു കരുതിയിരുന്ന ഗൃഹനാഥന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. അയൽവാസികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ മുള്ളരിക്കുടി കരിന്പനാനിക്കൽ ഷാജി (സജീവൻ -50) ആണ് മരിച്ചത്. അയൽവാസികളായ കുന്നനാനിക്കൽ സുരേന്ദ്രൻ (54), വരിക്കനാനിക്കൽ ബാബു(47) എന്നിവരാണ് പിടിയിലായത്.[www.malabarflash.com]
കഴിഞ്ഞ ജനുവരി 26-നാണ് മുള്ളരിക്കുടിയിലെ ഷാജിയുടെ വീടിനു സമീപമുള്ള പാറക്കെട്ടിനടിഭാഗത്ത് ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയാരോപിച്ച് ഷാജിയുടെ ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നിർദേശാനുസരണം പ്രത്യേക സംഘം അന്വേഷണം നടത്തുകയായിരുന്നു.
മൂവരുംചേർന്ന് പാറക്കെട്ടിനു മുകളിലിരുന്ന് മദ്യപിച്ചശേഷം അഭിപ്രായവ്യത്യാസമുണ്ടാവുകയും ഷാജിയെ പാറയിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഷാജിയുടെ വീട്ടിലുണ്ടായിരുന്ന സഹോദരീപുത്രന്റെ മൊഴിയാണ് കേസിനു തുന്പുണ്ടാക്കിയത്. ഷാജിയും ബാബുവും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നതായും പോലീസ് പറയുന്നു.
മൂന്നാർ ഡിവൈഎസ്പി ഡി.എസ്. സനീഷ്കുമാർ, അടിമാലി സിഐ പി.കെ. സാബു, എഎസ്ഐമാരായ സജി എൻ. പോൾ, സി.വി. ഉലഹന്നാൻ, സി.ആർ. സന്തോഷ്, എം.എം. ഷാജു, ഇ.ബി. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതികളെ അടിമാലി ഒന്നാംക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

No comments:
Post a Comment