കോട്ടയം: മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയ കാർ അമിത വേഗത്തിൽ പോയതിന് പിഴയടയ്ക്കാൻ ഉടമയ്ക്കു നോട്ടീസ്. കാർ മോഷണം പോയതിന്റെ വിഷമത്തിലായിരുന്ന വൈക്കം പ്രയാർ സ്വദേശിക്കാണ് പിഴയടയ്ക്കാൻ മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ നോട്ടീസ് കിട്ടിയത്.[www.malabarflash.com]
15 ദിവസത്തിനകം പിഴ തുകയായ 400 രൂപ അടയ്ക്കണമെന്നാണ് കാറിന്റെ ഉടമ വൈക്കം പ്രയാർ ജനസ്തുതി വീട്ടിൽ എം.കെ. വിജയകുമാറിനു നോട്ടീസ് ലഭിച്ചത്. നവംബർ 29ന് രാവിലെ 6.42ന് തൃശൂർ ആന്പല്ലൂർ -1 ഭാഗത്തെ സി സി ടിവി കാമറയിൽ പതിഞ്ഞ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
മാന്നാർ സിലോണ് കവലയ്ക്കു സമീപം പ്രവർത്തിക്കുന്ന വർക്ക്ഷോപ്പ് കുത്തിത്തുറന്ന് നവംബർ 28ന് രാത്രിയിലാണ് വിജയകുമാറിന്റെ കെഎൽ- 36 ബി, 9366 നന്പരിലുള്ള മാരുതി റിറ്റ്സ് കാർ അടക്കമുള്ളവ മോഷ്ടിച്ചത്. കോണ്ഗ്രസ് കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് മ്യാലിപ്പറന്പിൽ പീറ്ററിന്റെ ഉടമസ്ഥതയിലുള്ളതാണ് വർക്ക്ഷോപ്പ്.
കാർ മോഷണം നടക്കുന്നതുമായി ബന്ധപ്പെട്ടു കടുത്തുരുത്തി പോലീസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് മോഷണം നടന്നതിന്റെ പിറ്റേന്നു രാവിലെ കാർ കടന്നുപോയ പ്രദേശത്തുനിന്നുള്ള സിസി ടിവി കാമറയിൽ പതിഞ്ഞ ചിത്രമനുസരിച്ചു വിജയകുമാറിനു നോട്ടീസ് അയച്ചിരിക്കുന്നത്. 94 കിലോമീറ്റർ വേഗത്തിൽ കാർ കടന്നുപോയതായി കാണിച്ചുള്ള നോട്ടീസ് കഴിഞ്ഞ 15 നാണ് ലഭിച്ചത്. ഈ നോട്ടീസ് കടുത്തുരുത്തി സിഐക്കു കൈമാറിയതായി വിജയകുമാർ പറഞ്ഞു.
മോഷണം പോയ കാർ കേരളം കടന്നുപോയോ എന്നറിയാൻ മീനാക്ഷിപുരം, വാളയാർ തുടങ്ങിയവയുൾപ്പെടെയുള്ള അതിർത്തിയിലെ ചെക്കുപോസ്റ്റുകളിലെല്ലാം പരിശോധന നടത്തിയിരുന്നുവെന്നും ഇതിലൊന്നും ഇതുസംബന്ധിച്ചു വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും കോയന്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും കാർ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കടുത്തുരുത്തി സിഐ കെ.എസ്. ജയൻ പറഞ്ഞു. എന്നാൽ, 29ന് രാവിലെ തൃശൂർ പാലിയേക്കര ടോളിലൂടെ ഈ കാർ അമിതവേഗത്തിൽ കടന്നു പോകുന്നതിന്റെ സിസി ടിവി കാമറ ദൃശ്യം ലഭിച്ചിട്ടുണ്ടെന്നും സിഐ പറഞ്ഞു.
അടുത്ത കാലത്തു ജയിലുകളിൽനിന്നു ജാമ്യത്തിലിറങ്ങിയ പ്രതികളുടേതടക്കം വാഹന മോഷ്ടാക്കളായ 75ഓളം പേരുടെ വിവരങ്ങൾ ശേഖരിച്ചു അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. കൂടാതെ മോഷ്ടാക്കൾക്ക് പ്രാദേശികമായി സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

വർക്ക് ഷോപ്പിൽ സി സി ടിവി കാമറകളും സെക്യൂരിറ്റിയും ഇല്ലെന്ന കാര്യം മനസിലാക്കിയാണു കവർച്ച നടത്തിയത്. ഏതാനും മാസങ്ങൾക്കു മുന്പ് ആപ്പാഞ്ചിറയിലെ തടിമില്ലിൽനിന്നു ജീപ്പും മോഷ്ടിച്ചിരുന്നു. മില്ലിലെ സിസി ടിവികാമറകൾ നശിപ്പിച്ച ശേഷമായിരുന്നു കവർച്ച. എന്നാൽ, ഈ ജീപ്പ് കണ്ടെത്താനും പോലീസിനു കഴിഞ്ഞിട്ടില്ല.
No comments:
Post a Comment