മുള്ളേരിയ: പാതിവഴിയില്‍വെച്ച് സ്വപ്‌നങ്ങള്‍ തകര്‍ന്ന് കിടപ്പിലായി പോയ പാവങ്ങളായ രോഗികള്‍ക്ക് ആശ്വാസവും ആനന്ദവും പകര്‍ന്ന് അക്കര ഫൗണ്ടേഷന്റെ ഫിസിയോ തെറാപ്പി ക്യാമ്പ്.[www.malabarflash.com]
പാലിയേറ്റീവ് സേവന രംഗത്ത് കുറഞ്ഞകാലം കൊണ്ട് സ്തുത്യര്‍ഹമായ സേവനം നടത്തികൊണ്ട് ശ്രദ്ധേയമായ അക്കര ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മുള്ളേരിയ വ്യാപാര ഭവനില്‍ നടന്ന ക്യാമ്പില്‍ നിരവധിപേര്‍ പങ്കെടുത്തു.
പാലിയേറ്റീവ് വൊളണ്ടിയര്‍ പരിശീലനവും ഇതോടനുബന്ധിച്ച് നടന്നു. ഹോം ലൈബ്രറി ഉദ്ഘാടനവും ഉണ്ടായിരുന്നു. പ്ലസ്ടു പഠന കാലത്ത് ബോണ്‍ ടിബി ബാധിച്ച് ഡിഗ്രി പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന സൗമ്യശ്രിക്ക് ഹോം ലൈബ്രറിക്കുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്തു.
മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.പി.ഉഷ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ എം.എ.റഹ്്മാന്‍ പുസ്തകവിതരണം നടത്തി.
അരയ്ക്കു താഴെ തളര്‍ന്ന് കിടപ്പിലായ വെങ്കിട്ടറമണനുള്ള വാട്ടര്‍ബെഡ്, കട്ടില്‍ എന്നി കാറഡുക്ക ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിജയകുമാര്‍ വിതരണം ചെയ്തു. യുട്യൂബിന്റെ അംഗീകാരം നേടിയ അസി അടൂരിനുള്ള പാലിയേറ്റീവ് ബാഡ്ജ് സാമൂഹ്യ പ്രവര്‍ത്തകന്‍ കെ.ബി.മുഹമ്മദ് കുഞ്ഞി കൈമാറി.
മുള്ളേരിയ ഖത്തീബ് അഷറഫ് ഫൈസി, ഫാദര്‍ അനൂപ് ചിറ്റേതു, മുണ്ടോള്‍ മഹാവിഷ്ണു ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി രഘുറാം ബള്ളാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബി.അഷറഫ്, സുരേഷ് കുമാര്‍, ബി.സികുമാരന്‍, ഡോ.അനിത സംസാരിച്ചു. യാസിര്‍ വാഫി സ്വാഗതവും മൊയ്തീന്‍ പൂവടുക്ക നന്ദിയും പറഞ്ഞു. ബ്ലോക്ക് പാലിയേറ്റീവ് നഴ്‌സ് രജ്ഞുഷ വൊളണ്ടിയര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
ഫിസിയോ തെറാപ്പി ക്യാമ്പിന് കെയർ വെൽ ഹോസ്പിറ്റല്‍ ചീഫ് ഫിസിയോ തെറാപിസ്റ്റ് അഹമ്മദ് ഫയാസ്, മംഗ്ലൂര്‍ ഹൈലാന്റ് ഹോസ്പിറ്റല്‍ ഫിസിയോ തെറാപി വിഭാഗം മേധാവി മുഹമ്മദ് റമീസ്, നിഖില്‍ നേതൃത്വം നല്‍കി.
No comments:
Post a Comment