കാസര്‍കോട്: രണ്ടര പതിറ്റാണ്ടിന് ശേഷം അക്ഷരംമണക്കുന്ന തന്‍ബീഹ് സ്‌കൂളിന്റെ മുറ്റത്ത് അവര്‍ വീണ്ടുമെത്തി. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 2004-05 എസ്.എസ്.എല്‍.സി ബാച്ചുകാരാണ് ഓര്‍മകള്‍ പങ്കുവെക്കാന്‍ ഒരിക്കല്‍കൂടി ഒത്തുകൂടിയത്.[www.malabarflash.com]
മാന്യ വിന്‍ടെച്ചില്‍ നടന്ന പരിപാടിയില്‍ മുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍ വിദ്യാലയ ഓര്‍മകളുമായി ഒത്തുകൂടി.
രാവിലെ പത്തിന് അസംബ്ലിയോടെ ആരംഭിച്ച പരിപാടി വൈകിട്ട് 4.30വരെ നീണ്ടുനിന്നു. സ്‌കൂള്‍ ലീഡറായിരുന്ന നൗഷാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തപ്പോള്‍ കൂടിനിന്നവര്‍ പതിമൂന്ന് വര്‍ഷങ്ങള്‍ക്കപ്പുറത്തെ ഓര്‍മയിലേക്ക് മടങ്ങി.
മത്സരങ്ങളും വിനോദ പരിപാടികളുമായി നടന്ന സംഗമം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സി.ഐ.എ ഹമീദ് അധ്യക്ഷത വഹിച്ചു. ഹസന്‍ റംശൂദ് സ്വാഗതം പറഞ്ഞു. സ്‌കൂള്‍ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ ചടങ്ങില്‍വെച്ച് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കുസുമത്തിന് കൈമാറി.
നായന്മാര്‍മൂല ജുമാമസ്ജിദ് പ്രസിഡണ്ട് എന്‍.എ അബൂബക്കര്‍, പ്രിന്‍സിപ്പല്‍ ടി.പി മുഹമ്മദലി, അധ്യാപകനായ മൂസ കുട്ടി, നാരായണന്‍, രവീന്ദ്രന്‍, ലത, വേണുഗോപാല്‍, ലക്ഷ്മണന്‍, പവിത്രന്‍ തുടങ്ങിയവരും സ്‌കൂള്‍ മാനേജ്‌മെന്റ് അംഗങ്ങളും ചടങ്ങില്‍ സാക്ഷിയാകാനെത്തിയിരുന്നു.
സംഗമത്തിന് മുന്നോടിയായി നടത്തിയ ഓണ്‍ലൈന്‍ ഫെസ്റ്റിലെ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. വടംവലി മത്സരത്തോടെയാണ് പരിപാടി സമാപിച്ചത്.
4.30ന് ദേശീയ ഗാനം ചൊല്ലി സ്‌കൂള്‍ ഓര്‍മകള്‍ക്ക് ഒരിക്കല്‍ കൂടി ജീവന്‍ നല്‍കുമെന്ന പ്രതിജ്ഞയോടെയാണ് കുടുംബിനികളും ഉദ്യാഗാര്‍ത്ഥികളുമായ സഹപാഠികള്‍ പിരിഞ്ഞത്
No comments:
Post a Comment