ഹിമ്മാഡി: കർണാടകയിലെ ചാമരാജ്നഗറിലെ മാരമ്മ ക്ഷേത്രത്തിൽ പ്രസാദം കഴിച്ച് 15 പേർ മരിക്കാനിടയായ സംഭവം ആസൂത്രിതമെന്നു പോലീസ്. ക്ഷേത്രത്തിലെ പൂജാരി, താനാണ് പ്രസാദത്തിൽ വിഷം കലർത്തിയതെന്നു പോലീസിനോടു സമ്മതിച്ചു. ക്ഷേത്ര ഭരണസമിതിയിലെ തർക്കങ്ങളെ തുടർന്നാണ് പ്രസാദത്തിൽ വിഷം കലർത്തിയത്.[www.malabarflash.com]
ക്ഷേത്രത്തിലെ പൂജാരിയായ ദൊഡ്ഡയ്യയാണ് വിഷം കലർത്തിയത്. പ്രസാദമായി നൽകുന്ന ഭക്ഷ്യവസ്തുവിൽ ഇയാൾ കീടനാശിനി കലർത്തുകയായിരുന്നു. സുൾവാഡി സ്വദേശിയാണ് ദൊഡ്ഡയ്യ. ക്ഷേത്ര ട്രസ്റ്റ് തലവൻ ഇമ്മാഡി മഹാദേവ സ്വാമിയുടെ നിർദേശപ്രകാരമാണ് പ്രസാദത്തിൽ വിഷം കലർത്തിയെന്ന് ദൊഡ്ഡയ്യ പോലീസിനു മൊഴി നൽകി. കുറ്റകൃത്യം നടത്തുന്നതിനായി ഇമ്മാഡി ദൊഡ്ഡയ്യയെ വാടകയ്ക്കെടുക്കുകയായിരുന്നു. ട്രസ്റ്റിലെ എതിർവിഭാഗത്തെ അധിക്ഷേപിക്കുന്നതിനായായിരുന്നു വിഷം കലർത്തൽ പദ്ധതി.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ ഏഴു പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പുതിയ മൊഴികൾക്കു പിന്നാലെ പോലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇമ്മാഡിയാണ് കേസിൽ ഒന്നാം പ്രതി. ക്ഷേത്ര സെക്രട്ടറി അംബിക, ക്ഷേത്ര മാനേജർ മാധേശ, ട്രസ്റ്റ് അംഗം ചിന്നപ്പി എന്നിവരും കേസിൽ പ്രതികളാണ്.
ഈ മാസം പതിനാലിനായിരുന്നു ദാരുണസംഭവം നടന്നത്. ക്ഷേരത്തിൽ ദർശനത്തിനെത്തിയ 100-ൽ അധികംപേർ പൂജാരി നൽകിയ വിഷം കലർന്ന പ്രസാദം കഴിച്ചു. ഇതിൽ മിക്കവരും ചാമരാജ്നഗറിലെയും മൈസുവിലെയും ആശുപത്രികളിൽ ചികിത്സയിലാണ്. ആറുപേർ വെന്റിലേറ്ററിലുമാണ്. വൻ വരുമാനമുള്ള ക്ഷേത്രമാണ് ചാമരാജ്നഗർ ജില്ലയിലെ സുലവാഡിയിൽ സ്ഥിതി ചെയ്യുന്ന കിച്ചുട്ടി മാരമ്മ ക്ഷേത്രം.

No comments:
Post a Comment