തിരുവനന്തപുരം: നിലം നികത്തലുമായി ബന്ധപ്പെട്ട് റവന്യുവകുപ്പ് പുതിയ ചട്ടം പുറത്തിറക്കി. ന്യായവിലയുടെ പകുതി നൽകിയാൽ നിലം നികത്താൻ അനുമതി നൽകാമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ നിയമചട്ടം.[www.malabarflash.com]
2008 ലെ നിലംനികത്തൽ നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസരിച്ച് വില്ലേജുകൾ തയാറാക്കിയ നെൽവയൽ തണ്ണീർത്തടങ്ങളുടെ ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്താത്ത നിലങ്ങൾ നികത്താൻ ആർഡിഒക്ക് അനുമതി നൽകാം.
കഴിഞ്ഞ ജൂണിൽ നിയമസഭ അംഗീകരിച്ച നെൽവയൽ തണ്ണീർത്തടം നിലം നികത്തൽ നിയമഭേദഗതിയുടെ ചുവടുപിടിച്ചാണ് പുതിയ ചട്ടം തയാറാക്കിയത്. വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും പ്രാദേശികനിരീക്ഷണ സമിതിയുടെ റിപ്പോർട്ടും അനുസരിച്ച് ആവശ്യമെന്ന് തോന്നുന്ന പക്ഷം നേരിട്ട് സ്ഥലപരിശോധന നടത്തിയുമാണ് നിലംനികത്താൻ ആർഡിഒ അനുമതി നൽകേണ്ടത്.

അപേക്ഷയോടൊപ്പം പഞ്ചായത്തുകളിൽ ന്യായവിലയുടെ 30 ശതമാനവും പട്ടണങ്ങളിൽ 40 ശതമാനവും നഗരങ്ങളിൽ 50 ശതമാനവും ഫീസായി കെട്ടിവയ്ക്കണം.
No comments:
Post a Comment