ബെലഗാവി: കര്‍ണാടക നിയമസഭയിലിരുന്ന് ഫോണില്‍ യുവതികളുടെ ചിത്രം പരിശോധിച്ചതിന്റെ പേരില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ എന്‍. മഹേഷിനെതിരെ പ്രതിഷേധം. വാര്‍ത്താ ചാനലുകളിലും ഓണ്‍ലൈനിലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് മഹേഷ് വിവാദത്തില്‍പ്പെട്ടത്.[www.malabarflash.com]
വിമര്‍ശം ശക്തമായതോടെ വിശദീകരണവുമായി എം.എല്‍.എ തന്നെ രംഗത്തെത്തി. ഫോണില്‍ യുവതികളുടെ ചിത്രങ്ങള്‍ പരിശോധിച്ചതിന് ഏറ്റവും ഉചിതമായ വിശദീകരണവുമായാണ് എന്‍. മഹേഷ് രംഗത്തെത്തിയിട്ടുള്ളത്. മകനു വേണ്ടി വിവാഹമാലോചിക്കാനാണ് യുവതികളുടെ ഫോട്ടോ പരിശോധിച്ചതെന്നാണ് വിശദീകരണം.
'ശരിയാണ്, നിയമസഭയ്ക്കുള്ളില്‍ വച്ച് ഫോണിലെ ചിത്രങ്ങള്‍ നോക്കി. അതൊരു തെറ്റായിരുന്നു. ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല.' മഹേഷ് പറഞ്ഞതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും അദ്ദേഹം വിമര്‍ശം ഉന്നയിച്ചു. എന്തുതരം മാധ്യമ പ്രവര്‍ത്തനമാണ് ഇതെന്ന് മഹേഷ് ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ഒരു പിതാവെന്ന നിലയില്‍ എന്റെ മകനുവേണ്ടി വിവാഹം ആലോചിക്കുകയായിരുന്നു ഞാന്‍, അത്രയേ ഉള്ളു' എന്നും മഹേഷ് പറഞ്ഞു.
2016ല്‍ ബിജെപി നേതാവ് പ്രഭു ചവാന്‍ നിയമസഭയില്‍ പിയങ്ക ഗാന്ധി വദ്രയുടെ ഫോട്ടോ ഫോണില്‍ സൂം ചെയ്ത് നോക്കിയത് വിമര്‍ശത്തിന് വഴിവച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചവാനെ ഒരു ദിവസത്തേക്ക് സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും മൊബൈല്‍ ഫോണ്‍ ഉപയോഗം സഭയ്ക്കുള്ളില്‍ നിരോധിക്കുകയും ചെയ്തിരുന്നു.

No comments:
Post a Comment