വാളയാർ: ദേശീയ പാതകളിലും ട്രെയിനുകളിലും കവർച്ച നടത്തുന്ന വൻകൊള്ളസംഘത്തിലെ നാലുപേരെ പോലീസ് പിടികൂടി.[www.malabarflash.com]
ബംഗളൂരു - കൊച്ചി ദേശീയപാത, ചെന്നൈയിൽനിന്നു കേരളത്തിലേക്കു വരുന്ന ട്രെയിനുകൾ എന്നിവ കേന്ദ്രീകരിച്ച് സ്വർണവ്യാപാരികൾ, കുഴൽപ്പണം കടത്തുകാർ എന്നിവരെ പോലീസ് ചമഞ്ഞ് ബസിൽനിന്നും ട്രെയിനിൽനിന്നും ഇറക്കി സ്വകാര്യ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോയി കൊള്ളയടിക്കുന്ന വൻ സംഘത്തിലെ നാലുപേരെയാണ് വാളയാർ എസ്ഐ എസ്.അൻഷാദും ജില്ലാ ക്രൈം സ്ക്വാഡും ചേർന്ന് തമിഴ്നാട് അതിർത്തിയിൽനിന്നു പിടികൂടിയത്.
പാലക്കാട് കിണാശേരി വാടപറമ്പ് സുജീഷ് എന്ന സ്പിരിറ്റ് സുജി (29), ആലത്തൂർ ഇരട്ടക്കുളം നൊച്ചിപ്പറമ്പിൽ സുരേന്ദ്രൻ എന്ന മാമ (40), കോങ്ങാട് കുണ്ടളശേരി പാലേങ്ങാട്ട് പറമ്പിൽ സുലൈമാൻ എന്ന കാക്കി സുലി (49), കല്ലടിക്കോട് കരിമ്പ കമ്പിയിൽ ബിജു എന്ന കമ്പി ബിജു (37) എന്നിവരാണ് പിടിയിലായത്.

നടപടിക്രമങ്ങൾക്കുശേഷം പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാർ, നാർകോട്ടിക് സെൽ ഡിവൈഎസ്പി ഷംസുദ്ദീൻ എന്നിവരുടെ മേൽനോട്ടത്തിലുള്ള സംഘ മാണ് പ്രതികളെ അറസ്റ്റ്ചെയ് തത്.
No comments:
Post a Comment