കോട്ടയം: വൈക്കത്തഷ്ടമിയ്ക്കിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അടിയേററ് മരിച്ചു. കൊലപ്പെടുത്തി. ഒരാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് മുഖ്യശിക്ഷക് അടക്കം നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വൈക്കം കുലശേഖരമംഗലം മേക്കര കരിയില്‍ ശശിയുടെ മകന്‍ ശ്യാം(24) ആണ് കൊല്ലപ്പെട്ടത്. അയല്‍വാസി മേക്കര വെട്ടിത്തറയില്‍ പുരുഷന്റെ മകന്‍ നന്ദു(22)വിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആര്‍എസ്എസ് കണിച്ചേരി ശാഖ മുഖ്യശിക്ഷക് സേതു അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളത്.
വൈക്കത്തഷ്ടമി നടക്കുന്നതിനിടെ ശനിയാഴ്ച പുലര്‍ച്ചെയോടെ വൈക്കം വലിയകവലയിലെ തട്ടുകടയിലുണ്ടായ തര്‍ക്കം പിന്നീട് പുറത്തേയ്ക്ക് വ്യാപിക്കുകയായിരുന്നു. ഭക്ഷണം നല്‍കിയതിനെ ചൊല്ലിയായിരുന്നു തര്‍ക്കം.
വൈക്കം ബീച്ചിലാണ് ഏറ്റുമുട്ടല്‍ നടന്നത്. റോഡരികിലെ ജ്യൂസ്‌കടയില്‍ വില്‍ക്കാന്‍ വെച്ചിരുന്ന കരിമ്പിന്‍തണ്ട് എടുത്താണ് ശ്യാമിന്റെ തലയ്ക്ക് അടിച്ചത്. തുടര്‍ന്ന് അക്രമിസംഘം രക്ഷപെട്ടു.
നാട്ടുകാരും പോലീസും ചേര്‍ന്നാണ് ശ്യാമിനെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
No comments:
Post a Comment