Latest News

സുഹൃത്തിന്റെ ആഭരണം മോഷ്ടിച്ച് ഉല്ലാസയാത്ര; യുവതിയും കാമുകനും പിടിയില്‍

കാസര്‍കോട്: സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് ഉല്ലാസയാത്ര നടത്തിയ യുവതിയും കാമുകനും പിടിയിലായി. വിദ്യാനഗര്‍ നാലാംമൈലിലെ ഗള്‍ഫുകാരന്‍ അസീസിന്റെ ഭാര്യ നസീറ(25), കാമുകന്‍ കുട്‌ലു കിഴക്കേപുറത്തെ സുഹൈബ് (27) എന്നിവരെയാണ് വിദ്യാനഗര്‍ എസ്‌ഐ വിപിന്‍ അറസ്റ്റുചെയ്തത്.[www.malbarflash.com]

നസീറയുടെ സുഹൃത്ത് നാലാംമൈലിലെ ഫാത്ത്മത്ത് അശ്ലീഫയുടെ വീട്ടില്‍ നിന്നും 2017 മെയ് മാസത്തില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നേകാല്‍ പവന്‍ തൂക്കം വരുന്ന രണ്ട് വളകളും അരഞ്ഞാണവുമുള്‍പ്പെടെ 9 പവന്റെ സ്വര്‍ണാഭണങ്ങള്‍ മോഷണം പോയിരുന്നു.

ഇതു സംബന്ധിച്ച് അന്നുതന്നെ അശ്ലീഫ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു.

അന്വേഷണത്തിനിടയിലാണ് സംഭവസമയത്ത് നസീറ മാത്രമാണ് പുറമെനിന്നും വീട്ടിലെത്തിയിരുന്നുള്ളു എന്ന് മനസിലാക്കി.

തുടര്‍ന്ന് പോലീസ് നടത്തിയ സമര്‍ത്ഥമായ നീക്കത്തിലൂടെയാണ് നസീറയെ പിടികൂടിയത്.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച ആഭരണങ്ങള്‍ ഷുഹൈബിന് നല്‍കുകയും അത് വില്‍പന നടത്തിയ പണം കൊണ്ട് ഉല്ലാസയാത്ര നടത്തുകയും ചെയ്തതായി മൊഴി നല്‍കിയത്. തുടര്‍ന്ന് നസീറയെയും ഷുഹൈബിനെയും അറസ്റ്റുചെയ്ത് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇരുവരെയും റിമാന്റ് ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.