Latest News

പെരിയ ബട്ടത്തുരില്‍ കാറിടിച്ചു രണ്ടു പേര്‍ മരിച്ചു

പെരിയ: ബട്ടത്തുരില്‍ കാറിടിച്ചു രണ്ടു പേര്‍ മരിച്ചു.വഴിയാത്രക്കാരായ ശ്രീനിവാസനായ്ക്, സന്തോഷ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് നാടിനെ കണ്ണിരിലാഴ്ത്തിയ അപകടം നടന്നത്.[www.malabarflash.com]

നടന്നു പോവുകയായിരുന്ന ഇവരെ അതിവേഗതയില്‍ വന്ന പോണ്ടിച്ചേരി റെജിസ്‌ട്രേഷനുള്ള കാറിടിച്ചു തെറിപ്പിച്ചത് ഓടിക്കൂടിയ നാട്ടുകാരും മറ്റും ചേര്‍ന്നാണിവരെ ആശുപത്രിയിലേക്ക് മാറ്റിയത്. 

പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.