Latest News

ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 10 മരണം.

ബെംഗളൂരു: കർണാടകയിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ടു സ്ത്രീകൾ ഉൾപ്പെടെ പത്ത് പേർ മരിച്ചു. ചാമരാജ്നഗറിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com] 

ഹാനൂർ താലൂക്കിലെ സുല്വാദി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലാണ് സംഭവം. പ്രസാദം ഭക്ഷിച്ച 60 കാക്കകൾ ചത്തിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രത്യേക പൂജയോടനുബന്ധിച്ചാണ് പ്രസാദം വിതരണം ചെയ്തത്. 

കാമഗരെ, കൊല്ലേഗൽ, മൈസൂരു എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ പ്രവേശിപ്പിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.