ബേക്കല്‍: ഐ സി എഫ് ബഹ്‌റൈന്‍, എസ് വൈ എസ് ഉദുമ സോണ്‍ ബേക്കലില്‍ നിര്‍മ്മിച്ച ദാറുല്‍ ഖൈര്‍ ഭവനം ബേക്കലിലെ പാവപ്പെ കുടുംബത്തിന് കൈമാറി.[www.malabarflash.com]
സോണ്‍ എസ് വൈ എസ് ദാറുല്‍ ഖൈര്‍ (സാന്ത്വന ഭവനം) പദ്ധതിയുമായി സഹകരിച്ചാണ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.
എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് മൗലാനാ പേരോട് അബ്ദുറഹ്മാന്‍ സഖാഫി വീട് താമസത്തിനായ് തുറന്ന് കൊടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
സോണ്‍ എസ് വൈ എസ് ദാറുല്‍ ഖൈര്‍ (സാന്ത്വന ഭവനം) പദ്ധതിയുമായി സഹകരിച്ചാണ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.
എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് മൗലാനാ പേരോട് അബ്ദുറഹ്മാന്‍ സഖാഫി വീട് താമസത്തിനായ് തുറന്ന് കൊടുത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.
എസ് വൈ എസ് കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷം സംസ്ഥാനത്തൊട്ടാകെ നിര്‍മിച്ചു നല്‍കിയ 1000 വീടുകള്‍ മാതൃകാ സംരംഭമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ് വൈ എസ് ദാറുല്‍ഖൈര്‍ പദ്ധതിയിലൂടെ നൂറുകണക്കിനു കുടുംബങ്ങളുടെ ഭവനമെന്ന സ്വപ്നം സാക്ഷാല്‍കരിക്കാന്‍ സാധിച്ചിട്ടുണ്ട്. ജില്ലകള്‍ തോറും കൂടുതല്‍ ഭവനങ്ങള്‍ എസ് വൈ എസ് നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്.
ഓരോ പ്രദേശത്തും ഈ മാതൃകയില്‍ ബഹുജന കൂട്ടായ്മയില്‍ പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കാന്‍ സംഘടനകളും വ്യക്തികളും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ അധ്യക്ഷത വഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കേരള മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ പ്രസിഡണ്ട് സയ്യിദ് കെ.പി.എസ് ജമല്ലു ലൈലി തങ്ങള്‍, ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി, ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റി പ്രതിനിധികളായ അഹമ്മദ് സഖാഫി പഴയ കടപ്പുറം, അബ്ദുല്‍ ഹസീസ് ചെരുമ്പ, എസ് വൈ എസ് ജില്ല സെക്രട്ടറി അശ്രഫ് സുഹ്രി, സോണ്‍ പ്രസിഡണ്ട് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ, അബ്ദുല്‍ സലാം ചെമ്പരിക്ക, മൊയ്തീന്‍ പനേര, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, സി.പി.അബ്ദുല്ല ഹാജി ചെരുമ്പ, സൈനുല്‍ ആബിദ് സഖാഫി മൗവ്വല്‍, ബി.എം.എ.മജീദ് മൗവ്വല്‍, നൂറുദ്ധിന്‍ സഖാഫി ബേക്കല്‍, അന്‍വര്‍ മൗവ്വല്‍, ജാഫര്‍ ബേക്കല്‍, എം.എ.മജീദ് ബേക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment