കാസര്‍കോട്: പൊയ്‌നാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഷൈന്‍ ഐസ്‌ക്രീം കമ്പനിക്കെതിരെ സോഷ്യല്‍മീഡിയകളില്‍ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് അന്വേഷണം തുടങ്ങി.[www.malabarflash.com]
ഉദുമയിലും പരിസര പ്രദേശങ്ങളിലും ഉത്സവ സ്ഥലങ്ങളില്‍ വില്‍പ്പന നടത്തിയ ഷൈന്‍ ഐസ്‌ക്രീം കഴിച്ചവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായെന്ന വ്യാജ ഓഡീയോ സന്ദേശമാണ് വാട്‌സ് ആപ്പിലൂടെ വ്യാപകമായി പ്രചരിപ്പിച്ചത്.
ഇതിനെതിരെ ഷൈന്‍ ഐസ്‌ക്രീം കമ്പനി ഉടമ ശരീധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം.
No comments:
Post a Comment