Latest News

പഴയകാല നാടക ഓർമ്മകൾ പുതുക്കി നാടക പ്രവർത്തക സംഗമം

ഉദുമ: പഴയകാല നാടക ഓർമ്മകൾ പുതുക്കി നാടക പ്രവർത്തക സംഗമം. ബേവൂരി വായനശാല ആൻഡ‌് ഗ്രന്ഥാലയത്തിന്റെ വാർഷികാഘോഷത്തൊടുനുബന്ധിച്ച‌് കെ ടി മുഹമ്മദ‌് സ‌്മാരക സംസ്ഥാന പ്രാഫഷണൽ നാടക മത്സരത്തിന്റെ ഭാഗമായാണ‌് നാടക പ്രവർത്തക സംഗമവും പ്രദേശത്തെ പഴയകാല നാടക പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചത‌്.[www.malabarflash.com] 

 കേരള സാഹിത്യ അക്കാദമി അംഗം ഇ പി രാജഗോപാലൻ ഉദ‌്ഘാടനം ചെയ‌്തു. രചന അബ്ബാസ‌് അധ്യക്ഷനായി. നാടക രചതാവ‌് രാജ‌് മോഹൻ നീലേശ്വരം, ഗ്രാഫിക‌് നോവലിസ‌്റ്റ‌് കെ എ ഗഫൂർ, എസ‌് വി അബ്ബാസ‌്, സി സുരോഷ‌്ബാബു, ഷംസുദ്ദീൻ, ഒാർബിറ്റ‌്, അനുദീപ‌്, പി കെ ഹർഷാദ‌് എന്നിവർ സംസാരിച്ചു. അബ്ബാസ‌് പാക്യാര സ്വാഗതവും കെ രഘുനാഥ‌് നന്ദിയും പറഞ്ഞു. 

തുടർന്ന നടന്ന നാട്ടകം നാട്ടകം വർത്തമാനവും ഭാവിയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ജില്ലയിലെ നാടക പ്രവർത്തകർ പങ്കെടുത്തും. ഉദിനൂർ ബാലഗോപാലൻ മോഡറേറ്ററായിരുന്നു. തുടർന്ന‌് ഓച്ചിറ നാടകരംഗത്തിന്റെ ഇവൻ നായക അരങ്ങേറി. 

വ്യാഴാഴ‌്ച വെകിട്ട‌് നാലിന‌് നാടകഗാന മത്സരം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ പനയാൽ ഉദ‌്ഘാടനം ചെയ്യും. സിനിമ നടൻ ഉണ്ണിരാജ‌്, സിബി തോമസ‌് എന്നിവർ പങ്കെടുക്കും. രാത്രി 7.30ന‌് കൊല്ലം അനശ്വരയുടെ സുപ്രീം കോർട്ട‌് നാടകം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.