കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വലിയ വിമാനം ഇറങ്ങി. കോഡ് ഇയില്‍ ഉള്‍പ്പെടുന്ന വലിയ വിമാനമാണ് സൗദി എയര്‍ കോഴിക്കോടിറക്കിയത്. മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൗദി എയര്‍ലെന്‍സിന്റെ വിമാനമാണ് കരിപ്പൂരില്‍ ഇറങ്ങിയത്.[www.malabarflash.com]
ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് പുറപ്പെട്ട സൗദിയുടെ എസ്‌വി 746 വിമാനം രാവിലെ 11.10നാണ് കരിപ്പൂരിലെത്തിയത്. തിരിച്ച് 12.50ന് വിമാനം ജിദ്ദയിലേക്ക് പുറപ്പെടും. ആഴ്ചയില്‍ ഏഴ് ദിവസമാണ് കരിപ്പൂരില്‍നിന്ന് സൗദി എയര്‍ലെന്‍സിന്റെ സര്‍വീസ്.
2015 മേയ് മാസത്തില്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതുമുതല്‍ ആരംഭിച്ച വിമാനത്താവളത്തിന്റെ ശനിദശയ്ക്കാണ് അവസാനമാവുന്നത്.
ജിദ്ദ മേഖലയില്‍നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനമാണ് കോഴിക്കോട് സര്‍വീസിനായി മാറ്റുന്നത്. കോഴിക്കോട്ടുനിന്നുള്ള യാത്രക്കാരാണ് നിലവിലെ സര്‍വീസുകളില്‍ ഏറിയ പങ്കും. അതിനാല്‍ യാത്രക്കാര്‍ക്ക് പുതിയ ക്രമീകരണങ്ങള്‍ വരുത്തേണ്ടതില്ല. വിമാനത്താവളത്തില്‍ സൗദി എയറിനായി പുതിയ കൗണ്ടറുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി.

No comments:
Post a Comment