ലണ്ടന്‍: ഇന്ത്യന്‍ വംശജയായ ഫാര്‍മസിസ്റ്റ് ബ്രിട്ടനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് കുറ്റക്കാരനാണെന്നു കോടതി. ജസീക്ക പട്ടേല്‍ എന്ന മുപ്പത്തിനാലുകാരിയെ ഭര്‍ത്താവ് മിതേഷ് പട്ടേല്‍(37), ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് കോടതി കണ്ടെത്തി. മിതേഷിനുളള ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കും.[www.malabarflash.com]
നോർത്ത് ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയിലെ വീട്ടിൽ ഈ വർഷം മേയ് 14 നാണ് ജസീക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാർമസിയിൽ നിന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോൾ ഭാര്യയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയെന്നായിരുന്നു മിതേഷ് അന്വേഷണ സംഘത്തെ അറിയിച്ചത്.

എന്നാൽ തുടർന്നുണ്ടായ അന്വേഷണത്തിൽ ഇയാൾ അറസ്റ്റിലാവുകയായിരുന്നു. കഴിഞ്ഞ മാസമാണ് കേസില്‍ കോടതി വാദം കേട്ടു തുടങ്ങിയത്. പ്രണയവിവാഹിതരായ ഇരുവരും ചേർന്ന് മൂന്നു വർഷമായി വടക്കൻ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയില്‍ ഫാര്‍മസി നടത്തുകയായിരുന്നു.
വീട്ടില്‍ ജസീക്കയെ കെട്ടിയിട്ട ശേഷം ഇന്‍സുലിൻ അമിതമായി കുത്തിവച്ചു. പിന്നീട് ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു ലഭിച്ച പ്ലാസ്റ്റിക് കവർ മുഖത്ത് മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.
സ്വവര്‍ഗാനുരാഗിയായിരുന്ന മിതേഷ് ഡേറ്റിങ് ആപ്പിലൂടെ കണ്ടെത്തിയ കൂട്ടുകാരൻ ഡോ. അമിത് പട്ടേലിനൊപ്പം കഴിയുന്നതിനാണ് ഭാര്യയെ കൊലപ്പെടുത്തിയത്. സ്വവര്‍ഗാനുരാഗികളുടെ സൈറ്റായ ‘ഗ്രിന്‍ഡറി’ലൂടെയാണ് മിതേഷ്, സിഡ്നിയിലുള്ള അമിത് പട്ടേലിനെ പരിചയപ്പെട്ടത്. ‘അവളുടെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന്’ 2015 ജൂലൈയിൽ അമിത്തിനോട് പറഞ്ഞിരുന്നു. ‘ഭാര്യയെ കൊല്ലണം’, ‘ഇന്‍സുലിന്‍ അമിതഡോസ്’, ‘ഭാര്യയെ കൊല്ലാനുള്ള വഴികള്‍’, ‘യു.കെയിലെ വാടകക്കൊലയാളി, ‘എത്ര മെത്താഡോൺ കഴിച്ചാൽ മരിക്കും’ തുടങ്ങിയ കാര്യങ്ങൾ മിതേഷ് ഇൻറര്‍നെറ്റില്‍ തിരഞ്ഞിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി.
ജസീക്കയുടെ മരണത്തിനു ശേഷം രണ്ടു ദശലക്ഷം പൗണ്ടിെൻറ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കി കൂട്ടുകാരനൊപ്പം ആസ്‌ട്രേലിയയിലേക്കു കടക്കാനായിരുന്നു മിതേഷിെൻറ പദ്ധതി. സ്വവര്‍ഗാനുരാഗിയായ മിതേഷ് ‘പ്രിന്‍സ്’ എന്ന അപരനാമത്തിലാണ് ആപ്പുകള്‍ വഴി സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നത്. മിതേഷിെൻറ വഴിവിട്ട ബന്ധങ്ങള്‍ ഫാർമസിയിലെ ജീവനക്കാര്‍ക്കു പലര്‍ക്കും അറിയാമായിരുന്നുവെന്നും 12 അംഗ ജൂറി പറഞ്ഞു.

No comments:
Post a Comment