Latest News

പോലീസുകാരന്റെ കണ്ണിൽ കറിയൊഴിച്ച് പ്രതി രക്ഷപെട്ടു

കൊച്ചി: പാറാവുനിന്ന് പോലീസുകാരന്റെ കണ്ണിൽ കറിയൊഴിച്ചതിനുശേഷം പ്രതി സ്റ്റേഷനിൽനിന്നു രക്ഷപെട്ടു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണു സംഭവം. ഒട്ടേറെ മോഷണ കേസുകളിലെ പ്രതി പൊന്നാനി സ്വദേശി തഫ്സീർ ദർവേഷാണു രക്ഷപെട്ടത്. ബുധനാഴ്ച  പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണു സംഭവം.[www.malabarflash.com]

പാറാവു നിന്ന പ്രമോദ് എന്ന പോലീസുകാരന്റെ കണ്ണിൽ, രാത്രിയിലെ ഭക്ഷണത്തിനായി നൽകിയ കറി ഒഴിച്ചാണ് ഓടിക്കളഞ്ഞത്. എറണാകുളം ബ്രോ‍‍‍‍‍‍‍ഡ്‌വേയിലെ ഒട്ടേറെ കടകളിലെ മോഷണ കേസുകളിൽ പ്രതിയാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചാൽ സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഫോൺ നമ്പരുകള്‍: 90370 85388, 94979 62079, 94979 80427, 0484–2394500

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.