Latest News

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കബഡി ടീമിന്റെ പരിശീലകനായി ഉദുമ സ്വദേശി

ഉദുമ: കാസര്‍കോട്‌ ജില്ലയിൽ ഇന്ന് ജ്വലിച്ചു നിൽക്കുന്ന ഒട്ടുമിക്ക കബഡികളിക്കാർക്കും കബഡിയുടെ ബാലപാഠങ്ങൾ സ്വായത്തമാക്കികൊടുത്ത പരിശീലകനും ഉമേഷ്‌നഗർ ഉദുമയുടെ നായകനുമായ സുരേഷ് ഉമേഷ്‌നഗർ സെൻട്രൽ യൂണിവേഴ്സിറ്റി കബഡി ടീമിന്റെ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടു.[www.malabarflash.com] 

കബഡിയിൽ ഒരേ സമയം കളിക്കാരനായും കോച്ച് ആയും തിളങ്ങിനിൽക്കുന്ന താരമാണ് സുരേഷ്. മുൻ ജൂനിയർ കേരളാ ടീമിന്റെ നായകനാണ്, കൂടാതെ നിരവധി തവണ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ കാസര്‍കോട്‌ ജില്ലയേയും, മൂന്ന് തവണ കണ്ണൂർ യുണിവേർസിറ്റിയെയും പ്രതിനിധീകരിച്ചു കളിച്ചിട്ടുണ്ട്.

തുടർച്ചയായി ഏഴു വർഷം ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഉദുമ ഗവെർമെന്റ് സ്കൂൾ കബഡി ടീമിന്റെ കോച്ച് ആയിരുന്നു. കൂടാതെ നിരവധി ക്ലബ്ബുകൾക്ക് വേണ്ടിയും പരിശീലനം നല്കുന്നു.ഇന്ന് കാസർഗോഡ് ജില്ലയിൽ തിളങ്ങിനിൽക്കുന്ന ഒട്ടുമിക്ക താരങ്ങളും സുരേഷിന്റെ പരിശീലനം ലഭിച്ചവരാണ്. നിലവിൽ പള്ളിക്കര സെന്റ്‌ മേരിസ് സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ വിഭാഗം അധ്യാപകനാണ് സുരേഷ്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.