ഉദുമ: വിദ്യാഥികൾ സഞ്ചരിച്ച സ്കൂട്ടർ ടൂറിസ് ബസിലിടിച്ച് ഒരാൾ മരിച്ചു. രണ്ടു വിദ്യാർഥികൾക്ക് ഗുരുതരം. ചൊവാഴ്ച രാവിലെ ഏഴരയോടെ കളനാട് റെയിൽവേ മേൽപ്പാലത്തിന് സമീപമാണ് അപകടം. ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി വിദ്യാർഥി കോളിയടുക്കം എടയാട്ടെ മുഹമ്മദിന്റെ മകൻ ജാൻ ഫിഷൻ (15) ആണ് മരിച്ചത്.[www.malabarflash.com]
ഇതേ സ്കൂളിലെ എസ് എസ്എൽസി വിദ്യാർഥികളായ ബെണ്ടിച്ചാച്ചാൽ നമ്പടിപള്ളത്തെ അർജ്ജുൻ രമേശ് (15), ചട്ടഞ്ചാലിലെ മുബ് ബഷീർ (15) എന്നിവരെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദുമയിലെ ട്യൂഷൻ സെന്ററിലേക്ക് പോകുയായിരുന്ന് വിദ്യാർഥികൾ.
ഉദുമ ഭാഗത്തേക്ക് വരുകയായിരുന്ന ടൂറിസ്റ്റ് ബസിന്റെ മുന്നിലേക്ക് സ്കൂട്ടർ ഇടിക്കുകയായിരുന്നു. ജാൻ ഫിഷാൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തേ തുടർന്ന് എറേ നേരം ഗതാഗതം സ്തംഭിച്ചു.
ബേക്കൽ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലതെത്തി. കാസർകോട് നിന്നുള്ള ഫയർ ഫോർസ് എത്തി റോഡിൽ വെള്ളം നനച്ച് ഗതാഗതം യോഗ്യമാക്കി.
No comments:
Post a Comment