Latest News

ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു

ഉദുമ: ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ് ഫെഡറേഷന്‍ അക്കര ഫൗണ്ടേഷന്റെ സഹകരണത്തോട് കൂടി ലോക ഭിന്ന ശേഷി ദിനത്തില്‍ പാലക്കുന്ന് ഗ്രീന്‍വുഡ്സ് കോളേജില്‍ സംഘടിപ്പിച്ച ഭിന്നശേഷി സൗഹൃദ സദസ്സ് ജില്ലാ കലക്ടര്‍ ഡോ: ഡി സജിത് ബാബു ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

ശാരീരിക വൈകല്യങ്ങളാല്‍ വീടിന്റെ അകത്തളങ്ങളില്‍ ജീവിതത്തോട് മല്ലിടുന്ന ഭിന്ന ശേഷി ജനങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി എകെ ഡബ്ല്യു ആര്‍ എഫും അക്കര ഫൗണ്ടേഷനും ചേര്‍ന്നു വീല്‍ചെയര്‍ റാലിയും സംഘടിപ്പിച്ചു. 

തൃക്കണ്ണാട് ബീച്ച് പരിസരത്തു നിന്ന് ആരംഭിച്ച റാലി ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.കെ.വിശ്വംബരന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു, തുടര്‍ന്ന് പാലക്കുന്ന് ഗ്രീന്‍വുഡ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ വിവിധ ഭിന്നശേഷി കലാകാരന്മാരുടെ കലാപരിപാടിയും മാജിക്ഷോയും നടന്നു. എ.കെ.ഡബ്ല്യ.ആര്‍.എഫ് മുന്‍ പ്രസിഡന്റ് സന്തോഷ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. 

നടന്‍ മമ്മൂട്ടി സ്‌പോണ്‍സര്‍ ചെയ്ത പത്ത് വീല്‍ ചെയറുകള്‍ വിതരണം ചെയ്തു. കോമഡി കലോത്സവത്തിലെ ഭിന്നശേഷി കലാകാരന്‍ അബ്ദുല്‍ കരീമിനു ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി ഉപഹാര സമരപ്പണം നടത്തി. 

ബേക്കല്‍ സബ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ്കുമാര്‍, ഗ്രീന്‍വുഡ്സ് സ്‌കൂള്‍ സി.ഇ. ഒ സലീം പൊന്നമ്പത്ത്, അക്കര ഫൗണ്ടേഷന്‍ പ്രോജക്ട് മാനേജര്‍ മുഹമ്മദ് യാസിര്‍, റിയാസ് അമലടുക്കം, ഗഫൂര്‍ ദേളി, പാലിയേറ്റീവ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷിജി, ശശി, എന്നിവര്‍ സുനില്‍കുമാര്‍ പ്രസംഗിച്ചു. പരിപാടിയില്‍ പങ്കെടുത്ത ഭിന്നശേഷിക്കാര്‍ക്കുള്ള സ്നേഹസമ്മാനം ഒരുമ സാംസ്‌കാരിക സമിതിയും ബേക്കല്‍ ജനമൈത്രി പോലീസും ചേര്‍ന്നു വിതരണം ചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.