Latest News

ഹർത്താലിനോടു പ്രതിഷേധം: 25,000 രൂപയുടെ പച്ചക്കറി സൗജന്യമായി നൽകി

കണ്ണൂർ: വെള്ളിയാഴ്ചത്തെ ഹർത്താലിനോട് മാതമംഗലത്തെ ഹരിത പച്ചക്കറി സ്റ്റാൾ ഉടമ ഹരിത രമേശൻ പ്രതിഷേധിച്ചത് തന്റെ കടയിലെ പച്ചക്കറികൾ സൗജന്യമായി നൽകി. 25,000 രൂപയുടെ പച്ചക്കറികളാണ് സൗജന്യമായി നൽകിയത്.[www.malabarflash.com]

വെള്ളിയാഴ്ച രാവിലെ 6.30-ന് തുടങ്ങിയ വിതരണം 8.45-ന് പച്ചക്കറി പൂർണമായും തീരുന്നതുവരെ തുടർന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് രമേശൻ കർണാടകത്തിലും തമിഴ്നാട്ടിലുമായി 25,000 രൂപയുടെ പച്ചക്കറി ബുക്ക് ചെയ്തത്. വെള്ളിയാഴ്ച രാവിലെ നാലുമണിക്ക് പച്ചക്കറി മാതമംഗലത്തെ കടയിലെത്തി.

കഴിഞ്ഞ ഹർത്താലിന് 15,000 രൂപയുടെ പച്ചക്കറി നശിച്ചതായും പെട്ടെന്നുണ്ടായ ഹർത്താലിൽ പച്ചക്കറി നശിക്കാതിരിക്കാനാണ് സൗജന്യമായി നൽകിയതെന്നും രമേശൻ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.