ബേക്കല്‍: വയോധികനെ പുഴയോരത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ കുറിച്ചിക്കുന്നിലെ മുഹമ്മദിനെ (75) ബേക്കല്‍ പുഴയോരത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്ക മുണ്ട്. വീട് വിട്ട് പള്ളികളിലും മററും ദിവസങ്ങളോളം താമസിക്കുക പതിവുള്ളതിനാല്‍ ഇദ്ദേഹത്തെ കാണാതായ വിവരം വീട്ടുകാര്‍ അറിയിച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
ബേക്കല്‍ പോലീസ് പരിശോധന നടത്തി.മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ. സക്കീന. മക്കള്‍: അബ്ദുള്‍ അസീസ്, അബ്ദുള്‍ ഹക്കീം , നസീമ
No comments:
Post a Comment