Latest News

കർണാടകയിൽ മലയാളി യുവാവിനെ കാണാതായ സംഭവത്തിൽ അന്വേഷണം വഴിമുട്ടുന്നു

കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി മൊ​കേ​രി സ്വ​ദേ​ശി​യാ​യ സോ​ളോ​റൈ​ഡ​ര്‍ സ​ന്ദീ​പി​നെ ക​ര്‍​ണാ​ട​ക​യി​ല്‍ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ ആ​റ് ദി​വ​സ​മാ​യി​ട്ടും വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​ത്ത​തി​ല്‍ ദു​രൂ​ഹ​ത​യേ​റു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സ​ന്ദീ​പ് ബൈ​ക്കു​മാ​യി ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പോ​യ​ത്. തു​ട​ര്‍​ന്ന് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.[www.malabarflash.com]

കോ​ഴി​ക്കോ​ട് ന​ല്ല​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഭാ​ര്യ ഷി​ജി​ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ദി​വ​സ​ങ്ങ​ളാ​യി ക​ര്‍​ണാ​ട​ക​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന്‌​ എ​എ​സ്ഐ സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് ഹൈ​ലൈ​റ്റ് ബി​സി​ന​സ് പാ​ര്‍​ക്കി​ല്‍ ഐ​ബേ​ഡ് മീ​ഡി​യ ക​മ്പ​നി​യി​ലെ മാ​ര്‍​ക്ക​റ്റിംഗ് മാ​നേ​ജ​രാ​യ സ​ന്ദീ​പ് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് ബൈ​ക്കു​മാ​യി ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പോ​യ​ത്. ര​ണ്ട് ദി​വ​സംകൊ​ണ്ട് തി​രി​ച്ച് വ​രു​മെ​ന്നും വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​ട​യ്ക്കി​ട​യ്ക്ക് ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന ശീ​ല​മു​ള്ള​യാ​ണ് സ​ന്ദീ​പ്. പക്ഷേ, ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ച് വ​രാ​താ​യ​തോ​ടെ​യാ​ണ് ഭാ​ര്യ ഷി​ജി ന​ല്ല​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

സ​ന്ദീ​പീ​ന്‍റെ ​ബൈ​ക്ക്, ബാ​ഗ്, ഹെ​ല്‍​മെ​റ്റ്, വാ​ച്ച് തു​ട​ങ്ങി​യ​വ​യെ​ല്ലാം ദും​ഗാ ന​ദി​ക്ക​ര​യു​ടെ തീ​ര​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് പി​ടി​വ​ലി ന​ട​ന്ന​തിന്‍റെയും ലക്ഷണങ്ങളുണ്ട്. ഇ​ത് ദു​രൂ​ഹ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​ണ്ട്. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ മോ​ഷ​ണ​ശ്ര​മമാണോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്.

മൂ​ന്ന് വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി പ​ലാ​ഴി​യി​ലാ​ണ് സ​ന്ദീ​പും ഭാ​ര്യ ഷി​ജി​യും കു​ട്ടി​യും താ​മ​സി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നെ ഒ​രു വി​വ​ര​വും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഫോ​ണ്‍​ വി​ളി​ച്ചി​ട്ട് കി​ട്ടാ​താ​യ​തോ​ടെ പ​രാ​തി കൊ​ടു​ക്കു​ക​യും ചെ​യ്തു. ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്‍റെ​യും ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.

കൊ​പ്പ ജ​യാ​പു​ര​ഭാ​ര​ഗ​ത്തെ മൊ​ബൈ​ല്‍ ട​വ​റി​ന് പ​ര​ധി​യി​ലാ​ണ് സ​ന്ദീ​പ് അ​വ​സാ​ന​മാ​യി മൊ​ബൈ​ല്‍ ഫോൺ ഉ​പ​യോ​ഗി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 വ​രെ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ത​ന്‍റെ യുഎ​ന്‍ റെ​ന​ഗേ​ഡ് ക​മാ​ന്‍​ഡോ ബൈ​ക്കു​മാ​യാ​ണ് ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പോ​യ​ത്.

ഇ​തി​നി​ടെ ദിവസങ്ങൾക്ക് മുൻപേ വീട്ടിലേക്ക് ക​ര്‍​ണാ​ടകയിലെ ബെ​ല്ലാ​രി​യി​ല്‍ നി​ന്നും വ​ന്ന ഫോ​ണ്‍ വി​ളി​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് സന്ദീപ് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.