ഉദുമ: പുതുവര്‍ഷാരംഭത്തിന് മുന്നോടിയായി വിദ്യാത്ഥികള്‍ക്ക് പ്രധാനപെട്ട വിശേഷ ദിവസങ്ങളും അവ നല്‍ക്കുന്ന സന്ദേശങ്ങളും പരിചയപ്പെടുത്തി മഴവില്‍ സംഘം 'മൈ കലണ്ടര്‍ ' പരിപാടികള്‍ക്ക് ഉദുമ സെക്ടര്‍ പരിധിയില്‍ തുടക്കമായി. [www.malabarflash.com]
വിദ്യാഭാസ ദിനം, സാക്ഷരതാ ദിനം, ജല സംരക്ഷണ ദിനം, പുസ്തക ദിനം, ദേശീയ ശാസ്ത്രദിനം, പുകയില വിരുദ്ധ ദിനം, പരിസ്ഥിതി ദിനം അടക്കമുള്ള വിശേഷ ദിനങ്ങളും അവ നല്‍കുന്ന സന്ദേശങ്ങളും പരിചയപ്പെടുത്തിയ പരിപാടി കുട്ടികളില്‍ പുതിയ അനുഭവവും പഠന രംഗത്ത് പ്രചോദനവും നല്‍കി.
എസ് എസ് എഫ് യൂണിറ്റ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദുമ സെക്ടര്‍ തല ഉല്‍ഘാടനം എരോല്‍ സുന്നീ സെന്ററില്‍ മുഹമ്മദ് ഫിറോസ് ഹിമമി ഉദ്ഘാടനം ചെയ്തു. അതീഖ് അസ്ഹരി ക്ലാസ്സെടുത്തു.
No comments:
Post a Comment