Latest News

സൗദിയില്‍ പിഞ്ചുമകനെ ചുമരിലടിച്ചു കൊന്ന മലയാളി യുവാവ് ആത്മഹത്യചെയ്ത നിലയിൽ

ജിദ്ദ: ഏഴുമാസം പ്രായമുള്ള ആൺകുഞ്ഞിനെ ചുമരിലിടിച്ച് കൊല്ലാൻ തുനിഞ്ഞ ആലപ്പുഴ സ്വദേശിയായ പിതാവ് ആത്മഹത്യചെയ്ത നിലയിൽ. സുലൈമാനിയയിലെ ഫ്ളാറ്റിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.[www.malabarflash.com] 

കിങ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ നഴ്‌സ് ആലപ്പുഴ സ്വദേശി അനീഷയുടെ ഭർത്താവ് ശ്രീജിത്തും (30) കുഞ്ഞുമാണ് മരിച്ചത്. കുടുംബവഴക്കിനെത്തുടർന്നാണ് സംഭവമെന്ന് പറയുന്നു.

പരിക്കേറ്റ കുഞ്ഞിനെ അനീഷ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞ്‌ മരിച്ചതറിഞ്ഞ് ബോധരഹിതയായ അനീഷ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലെ ബഹളത്തെത്തുടർന്ന് സമീപവാസികൾ പോലീസിൽ വിവരമറിയിച്ചു.

പോലീസെത്തി മുറി തുറന്നപ്പോൾ ശ്രീജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂന്നുമാസം മുമ്പ് വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയതാണ് ശ്രീജിത്തും കുഞ്ഞും. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുടുംബം ഞായറാഴ്ച നാട്ടിലേക്ക്‌ പോകാനിരിക്കെയാണ് സംഭവം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.