Latest News

സംസ്ഥാന പ്രൊഫഷണൽ നാടകം മത്സരം സമാപിച്ചു

ഉദുമ: ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായ ഒന്നാംമത് കെ ടി മുഹമ്മദ് സ്മാരക നാടക മത്സരം സമാപിച്ചു സമാപന സമ്മേളനം സിനിമ സംവിധായകൻ ഷാജി എൻ കരുൺ ഉദ‌്ഘാടനം ചെയ‌്തു.[www.malabarflash.com]

സംഘാടകസമിതി ചെയർമാൻ കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. നാടകനടി നിലമ്പൂർ ആയിഷ, നാടക രചയിതാവ് കരിവെള്ളൂർ മുരളി എന്നിവർ പ്രഭാഷണം നടത്തി. 

രാജ്മോഹൻ നീലേശ്വരത്തിന്റെ ജീവിതം തുന്നുമ്പോൾ നാടക സമാഹാരം പ്രൊഫസർ. എം എ റഹ്മാൻ പ്രകാശനം ചെയ‌്തു. കവിയത്രി സി പി ശുഭ, ബ്ലോക്ക‌് പഞ്ചായത്ത‌് പ്രസിഡന്റ‌് എം ഗൗരി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി രവീന്ദ്രൻ കൊടക്കാട‌്, പി വി രാജേന്ദ്രൻ, ജയദേവൻ കരിവെള്ളൂർ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ കെ വിജയകുമാർ സ്വാഗതം പറഞ്ഞു. തുടർന്ന് കോഴിക്കോട് രംഗമിത്രയുടെ നമ്മൾ നടന്നു വഴികൾ നാടകം അരങ്ങേറി. .

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.