Latest News

റിട്ടയേർഡ് പോലീസ് സബ് ഇൻസ്‌പെക്ടർ പി .ബാലകൃഷ്ണൻ നിര്യാതനായി

ഉദുമ: പാലക്കുന്ന് ചാപ്പയിൽ വളപ്പിൽ റിട്ടയേർഡ് പോലീസ് സബ് ഇൻസ്‌പെക്ടർ പി .ബാലകൃഷ്ണൻ (73) നിര്യാതനായി.[www.malabarflash.com]

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണസമിതിയുടെ മുൻകാല ട്രഷറർ, എസ് എൻ ഡി പി യൂണിയൻ പ്രതിനിധി, യോഗം പ്രതിനിധി പാലക്കുന്ന് -കോട്ടിക്കുളം റയിൽവേ മുത്തപ്പൻ മടപ്പുര പുനരുദ്ധാരണ കമ്മിറ്റിയുടെ വർക്കിംഗ്‌ ചെയർമാൻ, പാലക്കുന്ന് ഭഗവതി ക്ഷേത്ര കരിപ്പോടി പ്രാദേശിക സമിതി പ്രസിഡന്റ്, പാലക്കുന്ന് കരിപ്പോടി ഭജന സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: ലക്ഷ്മി. മക്കൾ: ശ്രീജി, പ്രീജി(പറക്കളായി പി എൻ പണിക്കർ ഫൌണ്ടേഷൻ ) ജീജി.

മരുമക്കൾ: രാജീവൻ (മാണിയാട്ട്), രഞ്ജിത്ത് (തൈകടപ്പുറം), പരേതനായ നാരായണദാസ്.

സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതരായ കർത്തമ്മ, അപ്പക്കുഞ്ഞി, വെള്ളച്ചി, ചെറിയമ്മ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.