ന്യഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ കനത്ത ആഘാതത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ മോദി ജയവും തോല്‍വിയും ജീവിതത്തിന്റെ അവിഭാജ്യ ഘടകാമാണെന്നും ട്വീറ്റിലൂടെ അറിയിച്ചു.[www.malabarflash.com]
നിങ്ങളെ ഇതുവരെ സേവിക്കാന്‍ അവസരം നല്‍കിയതിന് ഛത്തീസ്ഗഢിലേയും മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ജനങ്ങളോട് നന്ദി അറിയിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി ഈ സംസ്ഥാനങ്ങളില്‍ അക്ഷീണമായാണ് ബിജെപി സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
കോണ്‍ഗ്രസിനെ അവരുടെ വിജയത്തില്‍ അഭിനന്ദിക്കുന്നു.ഒപ്പം തെലങ്കാനയില്‍ വന്‍ വിജയം നേടിയ ചന്ദ്രശേഖര റാവുവിനേയും മിസോറാമില്‍ ഹൃദ്യമായ വിജയം നേടിയ എംഎന്‍എഫിനേയും അഭിനന്ദിക്കുന്നു.
തിരഞ്ഞെടുപ്പില്‍ രാപകലില്ലാതെ ബിജെപിക്കായി പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സല്യൂട്ട് നല്‍കുന്നു. വിജയവും തോല്‍വിയും ജീവതിത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇന്നത്തെ ഫലം ജനങ്ങളെ കൂടുതല്‍ സേവിക്കുന്നതിനും ഇന്ത്യയുടെ വികസനത്തിനായി കഠിന പ്രയത്‌നം നടത്തുന്നതിനും ഞങ്ങളെ ദൃഢരാക്കിമാറ്റുമെന്നും മോദി പറഞ്ഞു.
മൂന്ന് ട്വീറ്റുകളിലായിട്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാവിലെ പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പായി മാധ്യമങ്ങളെ കണ്ടപ്പോള്‍ അദ്ദേഹം തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.

No comments:
Post a Comment