Latest News

ഖത്തറിൽ മീഡിയാ സിറ്റി വരുന്നു; കരട് നിയമത്തിന് അംഗീകാരം

ദോ​ഹ: ഖത്തറിൽ മീ​ഡി​യാ സി​റ്റി ആ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ക​ര​ട് നി​യ​മ​ത്തി​ന് ശൂ​റാ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി. വി​വി​ധ ശു​പാ​ർ​ശ​ക​ളോ​ടെ ക​ര​ട് നി​യ​മം മ​ന്ത്രിസഭയുടെ മു​മ്പാ​കെ സ​മ​ർ​പ്പി​ക്കാ​നും ശൂ​റാ കൗ​ൺ​സി​ൽ തീ​രു​മാ​ന​മാ​യി[www.malabarflash.com]

സ്​​പീ​ക്ക​ർ അ​ഹമ്മദ് ബി​ൻ അ​ബ്ദു​ല്ല ബി​ൻ സൈ​ദ് ആ​ൽ മ​ഹമ്മൂ​ദിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ശൂ​റൗ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് മീ​ഡി​യാ സി​റ്റി സംബന്ധിച്ച ക​ര​ട് നി​യ​മ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

വി​വി​ധ ത​രം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെന്ന് ക​ര​ട് നി​യ​മ​ത്തി​ൽ വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്. ടെ​ലി​വി​ഷ​ൻ, റേ​ഡി​യോ, ദി​ന​പ​ത്രം, മാ​ഗ​സി​നു​ക​ൾ, പു​സ്​​ത​ക​ങ്ങ​ൾ തുടങ്ങിയവക്കൊക്കെ ഇനി അ​നു​മ​തി പ​ത്രം ന​ൽ​കു​ന്ന​ത് മീ​ഡി​യാ സി​റ്റി​യായിരി​ക്കു​മെ​ന്നും ക​ര​ട് നി​യ​മ​ത്തി​ലു​ണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.