കാസര്‍കോട്: ഖാസി സി എം അബ്ദുല്ല മൗലവിയുടെ കൊലപാതക കേസിലെ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും സിബിഐയിലെ പ്രത്യേക ടീമിനെ കൊണ്ട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ ദിനത്തില്‍ ആക്ഷന്‍ കമ്മിറ്റിയും കുടുംബവും ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.[www.malabarflash.com]
പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ നിന്ന് പ്രകടനമായാണ് ഹെഡ്പോസ്റ്റോഫീസിലേക്ക് എത്തിയത്. നൂറുകണക്കിന് ആളുകള്‍ പ്രകടനത്തില്‍ അണിനിരന്നു.
സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.ഹനീഫ് ഹുദവി സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, ഉബൈദുല്ലാഹ് കടവത്ത്, അബൂബക്കര്‍ ഉദുമ, യൂസഫ് ബാഖവി, യൂസഫ് ഉദുമ, താജുദ്ദീന്‍ ചെമ്പരിക്ക, അബ്ദുല്ലകുഞ്ഞി ചെമ്പരിക്ക, ഷെരീഫ് ചെമ്പരിക്ക തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment