വെള്ളരിക്കുണ്ട്: കർഷകർക്ക് പുതുപ്രതീക്ഷയേകി സൂര്യകാന്തി കൃഷിയിൽ വിജയം കൈവരിച്ച് നീലേശ്വരം പാലാന്തടത്തെ വാഴാംപ്ലാക്കൽ ജോസ്. മാസ് വുഡ് ഇൻഡസ്ട്രീസ് ഉടമയായ ഇദ്ദേഹം തന്റെ അരയേക്കറോളം വരുന്ന സ്ഥലത്ത് വിവിധതരം കൃഷികൾ നടത്തിവരുന്നു.[www.malabarflash.com]
വിലത്തകർച്ചയിൽ നട്ടംതിരിയുന്ന കർഷകർക്ക് സൂര്യകാന്തി കൃഷിയിലൂടെ വരുമാനം ഉണ്ടാക്കാം എന്ന് ഇദ്ദേഹം പറയുന്നു. രണ്ടേക്കർ സ്ഥലത്ത് സൂര്യകാന്തി കൃഷി ചെയ്താൽ നാലു ക്വിൻറൽവരെ വിളവ് ലഭിക്കും. രണ്ടേക്കർ സ്ഥലത്ത് സൂര്യകാന്തി കൃഷി ചെയ്യുവാൻ 10,000 രൂപ മാത്രമേ മുടക്ക് വരികയുള്ളൂ 60 ദിവസം മുതൽ 90 ദിവസംവരെ വിളവെടുക്കാൻ വേണം.
പരീക്ഷണാടിസ്ഥാനത്തിൽ കൃഷിചെയ്ത സൂര്യകാന്തി പാടം ഏറെ പ്രതീക്ഷ നൽകുന്നു. സൂര്യകാന്തി കൂടാതെ മുന്തിരി, ചോളം, മല്ലി, റംബുട്ടാൻ, കരിമ്പ്, മുള്ളങ്കി, കോളിഫ്ലവർ എന്നിവയും ജോസ് കൃഷി ചെയ്യുന്നു.
വിലത്തകർച്ചയിൽ നട്ടംതിരിയുന്ന കർഷകന് പുതിയ കൃഷിരീതികൾ പരീക്ഷിക്കാമെന്ന് ജോസ് പറയുന്നു. തമിഴ്നാട്ടിലെ കമ്പത്ത് നിന്നാണ് ഇദ്ദേഹം സൂര്യകാന്തി വിത്തുകൾ കൊണ്ടുവരുന്നത്. രണ്ടുകിലോഗ്രാം സൂര്യകാന്തി വിത്തിന് 600 രൂപ വിലയുണ്ട് കൃഷി ചെയ്തു വില്പനയ്ക്ക് ആയാൽ തമിഴ്നാട്ടുകാർ കിലോയ്ക്ക് 150 രൂപ തരും ഇതുകൊണ്ട് കർഷകർക്ക് വിപണിയെക്കുറിച്ച് പേടിക്കേണ്ടതില്ല.

സൂര്യകാന്തി എണ്ണ പാചകത്തിനായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കേരളത്തിലും നല്ല രീതിയിൽ കൃഷി ചെയ്താൽ സൂര്യകാന്തി കൃഷിക്ക് സാധ്യതയുണ്ട്.</
No comments:
Post a Comment